സാഫ് : സെമിയില്‍ ഇന്ത്യ ഇന്ന് മാലദ്വീപിനെതിരെ

By: web Editor | December 31, 2015

തിരുവനന്തപുരം: സാഫ് കപ്പ് കലാശക്കളിയില്‍ സ്ഥാനം തേടി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. വൈകിട്ട്് 3.25ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മാലദ്വീപാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ വൈകിട്ട് 6.30ന്് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തിയ ശ്രീലങ്കയേയും നേപ്പാളിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ശ്രീലങ്കയെ തകര്‍ത്ത ഇന്ത്യ നേപ്പാളിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കെട്ടുകെട്ടിച്ചത്.

saaf-cupഗ്രൂപ്പ് റൗണ്ടിലെ ആധികാരിക പ്രകടനത്തിന്റെ കരുത്തു തന്നെയാണ് കിരീടം തിരിച്ചു പിടിക്കാനിറങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ മുതല്‍കൂട്ട്. അഫ്ഗാനിസ്ഥാനെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ട മാലദ്വീപ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ലോക റാങ്കിംഗില്‍ ഇന്ത്യയെക്കാളും ആറു സ്ഥാനങ്ങള്‍ മുന്നിലാണെന്നതാണ് മാലദ്വീപിന്റെ പ്രതീക്ഷകള്‍.

ലോക റാങ്കിംഗില്‍ ഇന്ത്യ 166ാം സ്ഥാനത്തും മാലദ്വീപ് 160ാം സ്ഥാനത്തുമാണ്. ഐഎസ്എല്‍ ആവേശത്തില്‍ തകര്‍ത്തുകളിക്കുന്ന ഇന്ത്യന്‍ സംഘം മാലദ്വീപിനെ മലര്‍ത്തിയടിച്ച് കലാശക്കളിക്കിടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മിന്നും ഫോമില്‍ കളിച്ച റോബിന്‍ സിംഗിന് പരിക്കേറ്റു പുറത്തു പോകേണ്ടിവന്നതു മാത്രമാണ് ഇന്ത്യന്‍ ക്യാംപിലെ ഏക ആശങ്ക. രണ്ടാം സെമി പോരാട്ടത്തില്‍ ശ്രീലങ്ക നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്. അഫ്ഗാനിസ്ഥാന് കാര്യങ്ങള്‍ എളുപ്പമെന്നാണ് വിലയിരുത്തലുകളെങ്കിലും അരേയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന പലകുറി തെളിയിച്ചവരാണ് ശ്രീലങ്ക.

 

 

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക