ബാഴ്‌സയ്ക്കായി 500ാം മത്സരത്തിന് മെസി

By: web Editor | December 30, 2015

messiബാഴ്‌സലോണ: അപൂര്‍വ്വനേട്ടവുമായി ലയണല്‍ മെസി. സ്പാനിഷ് ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മത്സരം മെസി ബാഴ്‌സലോണയ്ക്കായി കളിക്കുന്ന 500ാം മത്സരമാണ്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് മത്സരം . പ്രൊഫഷണല്‍ കരിയറില്‍ മെസി ഇതുവരെ ബാഴ്‌സയ്ക്കായി മാത്രമാണ് കളിച്ചിട്ടുള്ളത്. ഇതിനിടെ 424 ഗോളുകള്‍ നേടുകയും 26 കീരീടങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. ഇതില്‍ 7 ലീഗ് കിരീടങ്ങള്‍, 3 സ്പാനിഷ് കിങ്‌സ് കപ്പ്, നാല് ചാമ്പ്യന്‍സ് കിരീടങ്ങള്‍, മൂന്ന് ക്ലബ്ബ് കപ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു. ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയില്‍ നിന്ന് തുടങ്ങിയ മെസി 2004 ഒക്ടോബര്‍ 16ന് എസ്പാന്യോളിനെതിരെ അരങ്ങേറിയാണ് തുടങ്ങിയത്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക