2016ല്‍ എല്‍ നിനോ ശക്തമാകുമെന്ന് നാസ

By: web Editor | December 31, 2015

nasaവാഷിങ്ടണ്‍: 2016ല്‍ എല്‍നിനോ ശക്തി പ്രാപിക്കുമെന്ന് നാസ റിപ്പോര്‍ട്ട്. എല്‍നിനോ 2016ല്‍ കടുത്ത ചൂടിനും ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും വഴിവെക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശക്തി പ്രാപിച്ചാല്‍ എല്‍നിനോ ഏറ്റവുമധികം ബാധിക്കുക ആഫ്രിക്കന്‍ രാജ്യങ്ങളെയായിരിക്കും. ആഫ്രിക്കയുടെ ഒരുഭാഗത്ത് ശക്തമായ മഴപെയ്യുമ്പോള്‍ എതിര്‍വശത്ത് വരള്‍ച്ചയായിരുക്കുമെന്നും നാസ റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. ഇത് കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കത്തിനും വഴിയൊരുക്കുകയും ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ആറുമാസത്തിനകം കരീബിയന്‍ മേഖലകളിലും മധ്യഅമേരിക്കയിലും തെക്കന്‍ അമേരിക്കയിലും എല്‍നിനോ നാശം വിതയ്്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു 2015. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ഈ വര്‍ഷം ലഭിച്ചത്. ഇതെല്ലാം കാലാവസ്ഥ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണ്. കടല്‍ജലം പതിവിലും ചൂടാകുമ്പോഴാണ് എല്‍നിനോ പ്രതിഭാസമുണ്ടാകുന്നത്. പസഫിക് സമുദ്രത്തിലെ ഉപരിതലജലം ശരാശരിയെക്കാള്‍ രണ്ടു ഡിഗ്രി ചൂടുള്ളതാകും. എല്‍നിനോ ശക്തിപ്രാപിച്ചാല്‍ മിക്കരാജ്യങ്ങളിലും ശക്തമായ പേമാരിയും ചുഴലിക്കാറ്റുമുണ്ടാകും. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍നിനോ നാശംവിതച്ചത് 1998ലാണ്. അതിനെക്കാള്‍ കൂടുതല്‍ ശക്തമായ നാസമായിരിക്കും എല്‍നിനോ ശക്തിപ്രാപിക്കുന്നതോടെ സംഭവികകുകയെന്നാണ നാസ നല്‍കുന്ന മുന്നറിയിപ്പ്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക