അദ്‌നാന്‍ സാമിയ്ക്ക് ഇന്ത്യന്‍ പൗരത്വം

By: web Editor | December 31, 2015

adnan-samiന്യൂഡല്‍ഹി: പാക് ഗായകന്‍ അദ്‌നാന്‍ സാമിയ്ക്ക് ഇന്ത്യന്‍ പൗരത്വം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സാമിയക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചത്. ബോളിവുഡിലെ പ്രമുഖ ഗായകനായ സാമിയ്ക്ക് നാളെയാണ് പൗരത്വം സമ്മാനിക്കുക. രണ്ട് വര്‍ഷം മുമ്പ് സാമി പൗരത്വത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഈ വര്‍ഷം വീണ്ടും സാമി ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. ലാഹോര്‍ സ്വദേശിയായ സാമി ഒരു വര്‍ഷത്തേക്കുള്ള സന്ദര്‍ശക വിസയുമായി 2001ലാണ് മുംബൈയില്‍ താമസം ആരംഭിക്കുന്നത്. പിന്നീട് വിസാ കാലവധി നീട്ടിനല്‍കിയെങ്കിലും ഈ വര്‍ഷം മെയില്‍ സാമിയുടെ പാക്കിസ്ഥാനി പാസ്‌പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മനുഷികമായ പരിഗണനയോടെ തനിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് സാമി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. 2000ത്തിലെ ഹിറ്റുകളായ കഭി തോ നസര്‍ മിലാവോ, ലിഫ്റ്റ് കരാദേ എന്നീ ഗാനങ്ങളിലൂടെയാണ് ഇന്ത്യയില്‍ അദ്‌നാന്‍ സാമി പ്രശസ്തനാകുന്നത്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക