സാഫ് കപ്പ്: ഇന്ത്യ- അഫ്ഗാന്‍ ഫൈനല്‍

By: web Editor | January 1, 2016

 

indiaതിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. സെമിയില്‍ മാലദ്വീപിനെ രണ്ടിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയത്. ശ്രീലങ്കയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് അഫ്ഗാന്‍ ഫൈനലിലെത്തിയത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യയും അഫ്ഗാനും സാഫ് കപ്പ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം കൈവിട്ട കപ്പ് തിരിച്ചു നേടാന്‍ സുവര്‍ണ്ണാവസരമാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഇന്ത്യക്കായി ജെജെ ലാല്‍പെഖ്‌ലുവ ഇരട്ട ഗോളുകളും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരു ഗോളും നേടി. മാലദ്വീപിനായി അഹ്മദ് നഷീദും അലി അംദാനുമാണ് ഗോളുകള്‍ നേടിയത്. 25ാം മിനുട്ടില്‍ ഹെഡറിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. 34ാം മിനുട്ടില്‍ ഹലി ചരണിന്റെ പാസിലൂടെ ലാല്‍പെഖ്‌ലുവ ജെജെയിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് 45ാംമിനുട്ടില്‍ ദ്വീപുകാര്‍ തിരിച്ചടിച്ചു. അഹ്മദ് നഷിദാണ് ഗോള്‍ നേടിയത്. 66ാം മിനുട്ടില്‍ ജെജെ തന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ മത്സരം ഇന്ത്യയുടെ കൈപ്പിടിയിലായി. 75ാം മിനുട്ടില്‍ അലി അംദാനിയുടെ കോര്‍ണര്‍ ഗോളിലൂടെ മാലദ്വീപ് രണ്ടാം ഗോള്‍ നേടിയെങ്കിലും മത്സരത്തില്‍ തിരിച്ചെത്താന്‍ അവര്‍ക്കായില്ല. ആദ്യ റൗണ്ടിലെ രണ്ടു കളികളും ജയിച്ചു ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സെമിയിലെത്തിയത്.

ശ്രീലങ്ക- അഫ്ഗാന്‍ മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോളൊന്നും വീണിരുന്നില്ല. രണ്ടാം പകുതിയില്‍ മൊഹമ്മദ് ഹഷാമി(46), കനിഷ്‌ക താഹെര്‍ (50), ഖൈബര്‍ അമാനി (55), അഹമ്മദ് ഹാതിഫി (78), ഫൈസല്‍ ഷായെസെ(89) എന്നിവര്‍ അഫ്ഗാനു വേണ്ടി ഗോളുകള്‍ നേടി.

 

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക