ബിസിസിഐയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

By: web Editor | December 31, 2015

മുംബൈ: 2015 മികച്ച ക്രിക്കറ്റര്‍ക്കുള്ള ബിസിസിഐ പുരസ്‌കാരം ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് മിഥാലി രാജിനെ തെരഞ്ഞെടുത്തു. മുന്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനിക്ക് സമഗ്ര സംഭാവനക്കുള്ള കേണല്‍ സികെ നായിഡു ട്രോഫി നല്‍കും.virat-kohli

കോഹ്‌ലി ക്യാപ്റ്റനായ ശേഷം ഇന്ത്യ ടെസ്റ്റില്‍ മികച്ച പ്രകടനമാണ് നടത്തിയത്. 22 വര്‍ഷത്തിന് ശേഷം ശ്രീലങ്കന്‍ മണ്ണില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയത് കോഹ്‌ലിയുടെ കീഴിലാണ്. ഒമ്പത് വര്‍ഷമായി വിദേശ മണ്ണില്‍ പരമ്പര അടിയറവ് പറഞ്ഞിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡും ഇന്ത്യ മറികടന്നു. ഈയിടെ അവസാനിച്ച ടെസ്റ്റ് പരമ്പരയിലാണ് ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചത്.

അവാര്‍ഡിന് പരിഗണിച്ച കാലയളവില്‍ കോഹ്‌ലി 15 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് 42.67 ശരാശരിയില്‍ 640 റണ്‍സ് നേടി. 20 മത്സരങ്ങളില്‍ നിന്ന് 36.65 ശരാശരിയില്‍ 623 റണ്‍സാണ് ഏകദിനത്തിലെ സമ്പാദ്യം. ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തെ രണ്ടാമത്തെയും വനിതാ ക്രിക്കറ്ററാണ് മിഥാലി രാജ്.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് മികച്ച ക്രിക്കറ്റ് അസോസിയേഷന്‍. ഈ സീസണില്‍ രഞ്ജി ട്രോഫി, ഇറാനി കപ്പ്, വിജയ് ഹസാരെ ട്രോഫി എന്നിവ നേടിയതാണ് കര്‍ണാടകയെ അവാര്‍ഡിന് അര്‍ഹരാക്കിയത്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക