ബോളിവുഡില്‍ നിന്നുള്ള ആദായ വരുമാനം: വന്‍ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

By: web Editor | January 5, 2016

മുംബൈ: വരും വര്‍ഷങ്ങളില്‍ ബോളിവുഡില്‍ നിന്നുള്ള ആദായവരുമാനത്തില്‍ വന്‍വര്‍ധനയുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷം 19000 കോടിയിലധികം തുക ബോളിവുഡില്‍ നിന്നും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം 15,500 കോടിയോളമാണ് ബോളിവുഡില്‍ നിന്നുള്ള സര്‍ക്കാരിന്റെ നികുതി വരുമാനം.kareena-kapoor

എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നിന്ന് വരുമാനമായി 19,300 കാടി രൂപയോളം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. വിദേശ സിനിമാ വിപണിയിലുണ്ടായ ഉണര്‍വ്, വരുമാനം സഹായകരമാകുമെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിജിറ്റലൈസേഷന്‍, മള്‍ട്ടിപ്ലെക്‌സുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന തുടങ്ങിയവയാണ് ബോളിവുഡില്‍ നിന്നും വരുമാനം വര്‍ധിക്കുന്നതിന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്ന മറ്റു കാരണങ്ങള്‍. ഇന്ത്യയിലെ മൊത്തം ബോക്‌സ് ഓഫീസ് കളക്ഷന്റെ എഴുപത്തിനാലു ശതമാനവും ബോളിവുഡ് വിഹിതമായിരിക്കും.

വിദേശ ബോക്‌സ് ഓഫീസുകളില്‍ നിന്നുള്ള വരുമാനത്തിലും വരും സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. അടുത്ത സാമ്പത്തിക വര്‍ഷം 1300 ലധികം കോടി വിദേശ ബോക്‌സ് ഓഫീസില്‍ നിന്നും ലഭിക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ 1100 കോടി വരുമാനമാണ് വിദേശ ബോക്‌സ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നത്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക