നിയമലംഘനം: ഖത്തറില്‍ 923 കമ്പനികളുടെ പ്രവര്‍ത്തനം നിരോധിച്ചു

By: web Editor | January 5, 2016

laboursദോഹ: ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച കമ്പനികള്‍ക്കെതിരെ തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിച്ചു. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2015ല്‍ 923 കമ്പനികളുടെ പ്രവര്‍ത്തനമാണ് മന്ത്രാലയം നിരോധിച്ചത്.

2015ന്റെ ആദ്യ പകുതിയില്‍ 807 കമ്പനികാണ് മന്ത്രാലയത്തിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളുടെ അഞ്ച് ശതമാനം വരുമിത്. മന്ത്രാലയത്തിന്റെ 300 പരിശോധകര്‍ 28085 കമ്പനികളിലായി 56724 സന്ദര്‍ശനങ്ങളാണ് നടത്തിയത്. നിയമലംഘനത്തോടൊപ്പം തന്നെ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ അനാസ്ഥയുമാണ കമ്പനികള്‍ നിരോധിക്കാനുള്ള കാരണങ്ങള്‍.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക