അസംസ്‌കൃത എണ്ണ വില 11 വര്‍ഷത്തെ താഴ്ന്ന നിലയില്‍

By: web Editor | January 6, 2016

മുംബൈ: അസംസ്‌കൃത എണ്ണയുടെ വില 11 വര്‍ഷത്തെ താഴ്ന്ന നിലയില്‍. രണ്ടു ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അതേസമയം എണ്ണ പ്രക്യതിവാതക വില ഈ വര്‍ഷവും ദുര്‍ബലമായി തുടരുമെന്ന് മൂഡീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എണ്ണയുടെ അമിത ലഭ്യത മൂലധന ചെലവ് കുറയ്ക്കാന്‍ എണ്ണ പര്യവേഷണ കമ്പനികള്‍ക്ക് പ്രേരണയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.crude-oil-price

വിപണി വിഹിതം നിലനിര്‍ത്താന്‍ ആഗോള എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ മത്സരിക്കുകയാണ്. എണ്ണവില ഇടിവ് തുടരുമ്പോഴും, ഈ രംഗത്തെ മേധാവിത്വം നഷ്ടപ്പെടാതിരിക്കാന്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപ്പെക്ക് രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ഈ രംഗത്തെ അമേരിക്കയുടെ ഭീഷണി മുന്നില്‍ കണ്ടാണ് ഒപ്പെക്കിന്റെ നടപടി.

അമേരിക്കയുടെ ഷെയ്ല്‍ ഗ്യാസ് ഉല്‍പ്പാദനമാണ് ഒപ്പെക്ക് ഭീഷണിയായി കാണുന്നത്. ഇതിന് പുറമെ ഇറാനെതിരെയുണ്ടായ ഉപരോധം പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളും അസംസ്‌കൃത എണ്ണയുടെ അമിത ലഭ്യതയ്ക്ക് ഇടയാക്കുമെന്ന് ലോകരാജ്യങ്ങള്‍ കണക്കുകൂട്ടുന്നു. ഒരു പക്ഷേ അമേരിക്കന്‍ എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് സംഭവിച്ചാലും, ഇറാന്‍ എണ്ണയുടെ കടന്നുവരവ് എണ്ണയുടെ അമിതലഭ്യത അതേപോല തുടരാന്‍ ഇടയാക്കും.

ഈ പശ്ചാത്തലത്തിലാണ് എണ്ണ പ്രക്യതിവാതക വില ഈ വര്‍ഷവും ദുര്‍ബലമായി തുടരുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് പ്രവചിക്കുന്നത്. ഇത് എണ്ണ പ്രകൃതിവാതക പര്യവേക്ഷണ കമ്പനികളുടെ മൂലധന ചെലവിലും പ്രതിഫലിക്കും. മൂലധന ചെലവില്‍ 20 ശതമാനം മുതല്‍ 25 ശതമാനം വരെ വെട്ടിക്കുറയ്ക്കാന്‍ പര്യവേക്ഷണ കമ്പനികളെ പ്രേരിപ്പിച്ചേക്കും. 2016ല്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില ബാരലിന് 43 ഡോളറായിരിക്കുമെന്നാണ് മൂഡീസിന്റെ കണക്കുകൂട്ടല്‍.

അടുത്ത വര്‍ഷം ഇത് 48 ഡോളറായും, 2018ല്‍ 53 ഡോളറായും ഉയരുമെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എണ്ണയുടെ അമിത ലഭ്യത ഇന്ത്യ പോലെ എണ്ണ ഇറക്കുമതിയെ മുഖ്യമായി ആശ്രയിക്കുന്ന രാജ്യങ്ങളുടെ എണ്ണ ഉപഭോഗം ഉയരാനും ഇടയാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം അസംസക്യത എണ്ണയുടെ വില 11 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്. രണ്ടു ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ബാരലിന് 37 ഡോളറില്‍ താഴെയാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം നടക്കുന്നത്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക