അമേരിക്കയിലെ ഏക നിര്‍മ്മാണ പ്ലാന്റ് മിത്‌സുബിഷി അടച്ചുപൂട്ടുന്നു

By: web Editor | January 9, 2016

mitsubishiവാഷിങ്ടണ്‍: അമേരിക്കയിലെ ഏക നിര്‍മ്മാണ പ്ലാന്റ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്‌സുബിഷി അടച്ചു പൂട്ടുന്നു. അമേരിക്കയില്‍ മിത്‌സുബിഷി വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ കുറവിനെ തുടര്‍ന്നാണ് പ്ലാന്റ് അടച്ചു പൂട്ടുന്നത്. എന്നാല്‍ വാങ്ങാന്‍ ആളെ കണ്ടെത്താന്‍ കഴിയാതിരുന്നതിനാലാണ് അടച്ചു പൂട്ടുന്നതെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.മിത്‌സുബിഷി സ്‌പോര്‍ട്ട് എസ്.യു.വി. മോഡല്‍ വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിച്ചിരുന്നത് അമേരിക്കയിലെ നിര്‍മ്മാണ പ്ലാന്റിലായിരുന്നു.

കഴിഞ്ഞ നവംബര്‍ മുതല്‍ പ്ലാന്റില്‍ നിര്‍മ്മാണം നടക്കുന്നില്ലെന്ന് ജാപ്പാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1,000 പേരാണ് പ്ലാന്റില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ അടുത്ത മെയ് മാസം വരെ യന്ത്രഭാഗങ്ങളുടെ നിര്‍മ്മാണം പ്ലാന്റില്‍ നടക്കുമെന്ന് മിത്‌സുബിഷി വക്താവ് പറഞ്ഞു.വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 254 മില്യണ്‍ ഡോളര്‍ നഷ്ടം കമ്പനിക്ക് ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് മിത്‌സുബിഷി വക്താക്കള്‍ പ്രതികരിച്ചിട്ടില്ല. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് 2012 ല്‍ നെതര്‍ലാന്റിലെ നിര്‍മ്മാണ പ്ലാന്റ് മിത്‌സുബിഷി അടച്ചു പൂട്ടിയിരുന്നു.

Topics:

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക