ആരോഗ്യ ടൂറിസം മേഖലയില്‍ ലക്ഷ്യമിട്ട് കേന്ദ്രം

By: web Editor | January 14, 2016

HEALTHന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ ടൂറിസംരംഗം വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനായി മെഡിക്കല്‍ വിസകള്‍ ഓണ്‍ലൈനിലൂടെ നല്‍കാനും ആശുപത്രികള്‍ക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും പ്രത്യേക അംഗീകാരം നല്‍കാനും തീരുമാനം ഉണ്ടാകും. വിദേശ മെഡിക്കല്‍ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആരോഗ്യ സംരക്ഷണത്തിനും രോഗ ചികിത്സയ്ക്കുമായി ഇന്ത്യയിലെത്തുന്ന വിദേശിയര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ വ്യക്തമാക്കി. പുതുതായി രൂപീകരിച്ച നാഷണല്‍ മെഡിക്കല്‍ ആന്റ് വെല്‍നസ് ടൂറിസം പ്രമോഷന്‍ ബോര്‍ഡിന്റെ യോഗത്തിന് ശേഷം പ്രതികരിക്കുകയിരുന്നു അദ്ദേഹം. മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് വിസ ലഭ്യമാക്കുന്നതിലെ സങ്കീര്‍ണതകള്‍ ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ആരോഗ്യ ടൂറിസം രംഗം വിപുലീകരിക്കുന്നത് ഒരു ദൗത്യമായി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മഹേഷ് ശര്‍മ പറഞ്ഞു.

മൂന്നു വര്‍ഷമായി രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയിലെ വളര്‍ച്ചാ നിരക്ക് 25 ശതമാനമാണ്. ഈ മുന്നേറ്റം കൃത്യമായി വിനിയോഗിച്ചാല്‍ വന്‍ നേട്ടം കൈവരിക്കാന്‍ കഴിയും. ഇതിനായി ്പ്രമോഷന്‍ ബോര്‍ഡില്‍ മൂന്നു സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മഹേഷ് ശര്‍മ ചെയര്‍മാനായ 25 അംഗ ബോര്‍ഡില്‍ ഡോക്ടര്‍ നരേഷ് ട്രെഹാന്‍, ഡോക്ടര്‍ ദേവി പ്രസാദ് ഷെട്ടി, ഐഎടിഒ പ്രസിഡന്റ് സുഭാഷ് ഗോയല്‍, യോഗ ഗുരു ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക