എണ്ണ വിപ്ലവത്തിന് ഇറാന്‍

By: web Editor | January 17, 2016

petrol2അന്താരാഷ്ട്രാ ക്രൂഡോയില്‍ വിപണിയിലേക്ക് എണ്ണ പമ്പ് ചെയ്യാനൊരുങ്ങുകയാണ് ഇറാന്‍. ഇറാനെതിരായ ഉപരോധം നീങ്ങുന്നതോടെ ഇത് സാധ്യമാകും. ഇതോടെ എണ്ണ വില വീണ്ടും ഇടിയും. ഇന്ത്യന്‍ എണ്ണ വിപണിയാണ് ഇറാന്‍ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. ഉപരോധം നീങ്ങി വ്യാപാരം പുനരാരംഭിക്കുന്നതോടെ പ്രതിദിനം അഞ്ച് ലക്ഷം ടണ്‍ ബാരല്‍ കയറ്റുമതി നടത്തുകയാണ് ലക്ഷ്യം. ഇതില്‍ നല്ല പങ്കും ഇന്ത്യയിലെത്തിക്കാനും ഇറാന്‍ ശ്രമം നടത്തും. അതേസമയം ഇറാന്റെ എണ്ണ കൂടി വിപണിയിലേക്ക് എത്തുന്നതോടെ ലോക വിപണികളില്‍ എണ്ണയുടെ ശേഖരം കുമിഞ്ഞ് കൂടുമെന്ന് വിലയിരുത്തുന്നു. എണ്ണ ഉല്‍പാദനത്തില്‍ നാലാം സ്ഥാനത്താണ് ഇറാന്‍. ഇന്ത്യയിലേക്കുള്ള കയറ്റുമതി 2,60,000 ബാരലുകളായി വര്‍ദ്ധിപ്പിക്കാനും ഇറാന് പദ്ധതിയുണ്ട്. ഇറാനില്‍ നിന്നും എണ്ണ സ്വീകരിക്കാനാണ് ഇന്ത്യയ്ക്കും താല്‍പര്യം. ഇറാനില്‍ നിന്നുള്ള ഇറക്കുമതിയെ കുറിച്ച് ആലോചിക്കുമെന്ന് എസ്സാര്‍ ഓയില്‍ എംഡി എല്‍ കെ ഗുപ്ത പറയുന്നു. ഇന്ത്യയില്‍ എണ്ണ ഉപയോഗം കൂടുന്നതും ഇറക്കുമതി സാധ്യത കൂട്ടുന്നുണ്ട്. വാഹനവിപണിയിലെ ഉണര്‍വ്വും മറ്റൊരു കാരണമാണ്. ചൈനയില്‍ സാമ്പത്തിക മാന്ദ്യം തുടരുന്നതിനാല്‍ അവിടേക്കുള്ള കയറ്റുമതിയില്‍ ഇറാന് ഏറെ പ്രതീക്ഷവെയ്ക്കുന്നില്ല. ഉപരോധം നടപ്പാക്കുന്നതിന് മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇറാന്‍ പ്രതിദിനം 30 ലക്ഷം ടണ്‍ ബാരല്‍ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഇത് പിന്നീട് പത്ത് ലക്ഷം ടണ്‍ ബാരലായി കുറയ്ക്കുകയും ചെയ്തു. ഇറ്റലി, ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് രണ്ട് ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി നടത്താനും ഇറാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എണ്ണ കമ്പനികളെ നവീകരിക്കാന്‍ വന്‍തോതില്‍ പണം ആവശ്യമാണെന്നതും കയറ്റുമതി കൂട്ടാന്‍ ഇറാനെ പ്രേരിപ്പിക്കുന്നുണ്ട്. നിലവില്‍ ഇറാന് വെല്ലുവിളി ഉയര്‍ത്തുന്നത് ഇറാഖാണ്. ഏഷ്യന്‍ വിപണികളിലേക്ക് പ്രതിദിനം 35 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്.

അന്താരാഷ്ട്രാ ക്രൂഡോയില്‍ വിപണിയിലേക്ക് എണ്ണ പമ്പ് ചെയ്യാനൊരുങ്ങുകയാണ് ഇറാന്‍. ഇറാനെതിരായ ഉപരോധം നീങ്ങുന്നതോടെ ഇത് സാധ്യമാകും. ഇതോടെ എണ്ണ വില വീണ്ടും ഇടിയും. ഇന്ത്യന്‍ എണ്ണ വിപണിയാണ് ഇറാന്‍ പ്രധാനമായും ലക്ഷ്യംവെയ്ക്കുന്നത്. ഉപരോധം നീങ്ങി വ്യാപാരം പുനരാരംഭിക്കുന്നതോടെ പ്രതിദിനം അഞ്ച് ലക്ഷം ടണ്‍ ബാരല്‍ കയറ്റുമതി നടത്തുകയാണ് ലക്ഷ്യം. ഇതില്‍ നല്ല പങ്കും ഇന്ത്യയിലെത്തിക്കാനും ഇറാന്‍ ശ്രമം നടത്തും. അതേസമയം ഇറാന്റെ എണ്ണ കൂടി വിപണിയിലേക്ക് എത്തുന്നതോടെ ലോക വിപണികളില്‍ എണ്ണയുടെ ശേഖരം കുമിഞ്ഞ് കൂടുമെന്ന് വിലയിരുത്തുന്നു. എണ്ണ ഉല്‍പാദനത്തില്‍ നാലാം സ്ഥാനത്താണ് ഇറാന്‍. ഇന്ത്യയിലേക്കുള്ള കയറ്റുമതി 2,60,000 ബാരലുകളായി വര്‍ദ്ധിപ്പിക്കാനും ഇറാന് പദ്ധതിയുണ്ട്. ഇറാനില്‍ നിന്നും എണ്ണ സ്വീകരിക്കാനാണ് ഇന്ത്യയ്ക്കും താല്‍പര്യം. ഇറാനില്‍ നിന്നുള്ള ഇറക്കുമതിയെ കുറിച്ച് ആലോചിക്കുമെന്ന് എസ്സാര്‍ ഓയില്‍ എംഡി എല്‍ കെ ഗുപ്ത പറയുന്നു. ഇന്ത്യയില്‍ എണ്ണ ഉപയോഗം കൂടുന്നതും ഇറക്കുമതി സാധ്യത കൂട്ടുന്നുണ്ട്. വാഹനവിപണിയിലെ ഉണര്‍വ്വും മറ്റൊരു കാരണമാണ്. ചൈനയില്‍ സാമ്പത്തിക മാന്ദ്യം തുടരുന്നതിനാല്‍ അവിടേക്കുള്ള കയറ്റുമതിയില്‍ ഇറാന് ഏറെ പ്രതീക്ഷവെയ്ക്കുന്നില്ല. ഉപരോധം നടപ്പാക്കുന്നതിന് മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇറാന്‍ പ്രതിദിനം 30 ലക്ഷം ടണ്‍ ബാരല്‍ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഇത് പിന്നീട് പത്ത് ലക്ഷം ടണ്‍ ബാരലായി കുറയ്ക്കുകയും ചെയ്തു. ഇറ്റലി, ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലേക്ക് രണ്ട് ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി നടത്താനും ഇറാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എണ്ണ കമ്പനികളെ നവീകരിക്കാന്‍ വന്‍തോതില്‍ പണം ആവശ്യമാണെന്നതും കയറ്റുമതി കൂട്ടാന്‍ ഇറാനെ പ്രേരിപ്പിക്കുന്നുണ്ട്. നിലവില്‍ ഇറാന് വെല്ലുവിളി ഉയര്‍ത്തുന്നത് ഇറാഖാണ്. ഏഷ്യന്‍ വിപണികളിലേക്ക് പ്രതിദിനം 35 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക