ഐആര്‍എന്‍എസ്എസ് ഒന്ന് ഇ ഭ്രമണപഥത്തില്‍

By: web Editor | January 21, 2016

palv-31കൊച്ചി: ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ഇ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് പിഎസ്എല്‍വി സി 31 റോക്കറ്റ് കുതിച്ചുയര്‍ന്നത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രയ്ക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. ദിശ നിര്‍ണ്ണയ പ്രക്രിയക്കായി ഉപയോഗിക്കുന്ന ഐആര്‍എന്‍എസ്എസിന്റെ മുഴുവന്‍ ഉപഗ്രഹങ്ങളും 2016 ജൂലൈയോടെ പ്രവര്‍ത്തന സജ്ജമാകും.

നാവിഗേഷന്‍,റേഞ്ചിങ് എന്നിവ നടത്താന്‍ കഴിയുന്ന രണ്ട് ഉപകരണങ്ങളോടെയാണ് ഐആര്‍എന്‍എസ്എസ് ഒന്ന് ഇ ആകാശത്തേക്ക് കുതിച്ചത്. സമയ നിര്‍ണ്ണയത്തിനായി ഒരു ആറ്റോമിക് ക്ലോക്കും ഇതുനോടൊപ്പമുണ്ട്. പ്രകൃതി ക്ഷോഭങ്ങളും മറ്റ് കെടുതികളും ഉണ്ടാകുമ്പോള്‍ ഈ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകും. 1,425 കിലോഗ്രാം ഭാരമുള്ള ഐആര്‍എന്‍എസ്എസ് ഒന്ന് ഇയുടെ ആയുസ്സ് പത്ത് വര്‍ഷമാണ്.

ഒന്നര മീറ്ററോളം നീളവും വീതിയും ഉയരവുമുണ്ട്. 1.6 കിലോവാട്ട് ശേഷിയുള്ള രണ്ട്് സോളാര്‍ പാനലുകളാണ് ഉപഗ്രഹത്തിന് ഊര്‍ജ്ജം പകരുക. നിലവില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്പിനും ചൈനയ്ക്കും ജപ്പാനും ഈ ഉപഗ്രഹ സംവിധാനമുണ്ട്. ഐആര്‍എന്‍എസ്എസ് ഒന്ന് ഇ ശ്രേണിയിലെ അവസാന രണ്ട് ഉപഗ്രഹങ്ങളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിക്ഷേപിക്കും. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തില് എത്തുന്നതോടെ അമേരിക്കയുടെ ജിപിഎസ് പോലെ ഇന്ത്യയ്ക്കും പൂര്‍ണ്ണസജ്ജമായ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനമാകും സ്വന്തമാകും.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക