ഇന്ത്യ വിയറ്റ്‌നാമില്‍ ഉപഗ്രഹ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നു

By: web Editor | January 25, 2016

കൊച്ചി: വിയറ്റ്‌നാമില്‍ ഉപഗ്രഹ നിരീക്ഷണ കേന്ദ്രം ആരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യ. ഇതോടെ ദക്ഷിണ ചൈന കടല്‍ ഉള്‍പ്പടെയുള്ള തര്‍ക്ക പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ വിയറ്റ്‌നാമിന് സാധിക്കും. പുതിയ നീക്കം ഇന്ത്യ- ചൈന ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കാന്‍ സാധ്യതയുണ്ട്. ദക്ഷിണ വിയറ്റ്‌നാമില്‍ ആരംഭിക്കുന്ന ഉപഗ്രഹ നിരീക്ഷണ കേന്ദ്രത്തിലൂടെ ചൈനീസ് മേഖലയുടെ കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കും.satellite

ഇന്ത്യയും വിയറ്റ്‌നാമും ചേര്‍ന്ന് ചൈനീസ് മേഖല കേന്ദ്രീകരിച്ച് നടത്തുന്ന ഈ നീക്കം ചൈനയെ ചൊടിപ്പിക്കാന്‍ സാധ്യതയുണ്ട്. കാര്‍ഷിക, ശാസ്ത്രീയ, പാരിസ്ഥിതിക ആവശ്യങ്ങള്‍ക്കായാണ് ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളെ ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ സൈനിക ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തര്‍ക്കപ്രദേശമായ ദക്ഷിണ ചൈന കടല്‍പ്രദേശത്ത് ആധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ മേല്‍ക്കൈ നേടാനാണ് വിയറ്റ്‌നാം ഇതിലൂടെ ഒരുങ്ങുന്നത്.

പുതിയ സംവിധാനത്തിലൂടെ മേഖലയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിയറ്റ്‌നാമിന് സാധിക്കും. നിലവില്‍ ആന്‍ഡമാന്‍ നിക്കോബര്‍, ബ്രൂണെ, ബിയക്ക്, കിഴക്കന്‍ ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ഉപഗ്രഹനിരീക്ഷണ സംവിധാന മുള്ളത്. എല്ലാ മാസവും ഓരോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ഐഎസ്ആര്‍ഒ വന്‍ കുതിപ്പാണ് പുതിയ ഉപഗ്രഹ നിരീക്ഷണ കേന്ദ്രത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക