ഒബാമയുടെ വിദ്യാഭ്യാസ പദ്ധതിയില്‍ പങ്കു ചേര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികള്‍

By: web Editor | February 1, 2016

obamaന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ പങ്കു ചേര്‍ന്ന് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍. ഇന്‍ഫോസിസ് ലിമിറ്റഡ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ലിമിറ്റഡ്, വിപ്രോ ലിമിറ്റഡ് എന്നീ കമ്പനികളാണ് പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ പങ്കാളികളാകുന്നത്. അമേരിക്കയിലുടനീളം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന കമ്പ്യൂട്ടര്‍ സയന്‍സ് ഫോര്‍ ഓള്‍ എന്ന പദ്ധതിയിലാണ് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ പങ്കു ചേരുന്നത്.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സില്‍ അടിസ്ഥാന വൈദഗ്ധ്യം ലഭ്യമാക്കുകയാണ് കമ്പ്യൂട്ടര്‍ സയന്‍സ് ഫോര്‍ ഓള്‍ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയിലേക്ക് ഒരു മില്ല്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലെ ഇരുപത്തിയേഴോളം നഗരങ്ങളില്‍ വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ടിസിഎസ് ഗ്രാന്റ് നല്‍കി സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

പദ്ധതിയിലേക്കായി 2.8 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് വിപ്രോ വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ രണ്ടായിരത്തോളം അധ്യാപകര്‍ക്കും കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും. പുതിയ പദ്ധതി കമ്പ്യൂട്ടര്‍ സയന്‍സില്‍ വൈദഗ്ധ്യമുള്ള യുവജനങ്ങള്‍ക്ക് അവരുടെ അറിവ് കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനുള്ള പ്രചോദനമാകുമെന്ന് വിപ്രോ ലിമിറ്റഡിന്റ് ചീഫ് എക്‌സ്‌കിക്യൂട്ടീവ് ഓഫീസറായ ടികെ കുര്യന്‍ പറഞ്ഞു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക