ആഡംബര കാര്‍ വിപണിയില്‍ ഇരട്ടി വളര്‍ച്ച

By: web Editor | February 1, 2016

carകൊച്ചി: ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയില്‍ 2020ഓടെ ഇരട്ടി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. യുവാക്കളാണ് കാര്‍ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും. ഓരോ വര്‍ഷവും ഇന്ത്യയില്‍ ആഡംബര കാര്‍ വിപണിയില്‍ വളര്‍ച്ചയാണ് പ്രകടമാകുന്നത്. ആഡംബര കാറുകളോടുള്ള യുവാക്കളുടെ ഭ്രമമാണ് ഇതിന് കരുത്തേകുന്നത്.

യുവ സംരംഭകരും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുമാണ് ആഡംബര കാറുകള്‍ വാങ്ങുന്നവരില്‍ ഏറെയും. 2030ഓടെ അമേരിക്കയ്ക്കും ചൈനയ്ക്കും ഒപ്പം ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് പ്രവചനം. ജിഡിപിയിലെ വളര്‍ച്ചയും വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനത്തിലെ കുതിച്ചു കയറ്റവും യുവാക്കളുടെ ജീവിത രീതിയില്‍ വന്‍ മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ആഡംബര കാര്‍ വിപണിയില്‍ എട്ടു മടങ്ങ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2007 ല്‍ നാലായിരം ആഡംബര കാറുകളാണ് വിറ്റതെങ്കില്‍ 2015ല്‍ ഇത് 35,000 ആയി ഉയര്‍ന്നു. 2020ഓടെ ഇത് ഇരട്ടിയാകുമെന്നാണ് കണക്കു കൂട്ടല്‍. ആഢംബര കാറുകളില്‍ മികച്ച സാങ്കേതികത ലഭ്യമാക്കുന്നതും ആഡംബര കാര്‍ വിപണി മെച്ചപ്പെടാന്‍ കാരണമാണ്.

വളരെയധികം സുരക്ഷിതവും ലളിതവുമായി വാഹനമോടിക്കാന്‍ സാധിക്കുന്നതുമായ സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടു വരുവാനുള്ള ശ്രമത്തിലാണ് പ്രമുഖ ആഡംബര കാര്‍ കമ്പനികള്‍. ഇതും വിപണിക്ക് കരുത്തു പകരുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ആഡംബര കാര്‍ വിപണിയില്‍ വരും വര്‍ഷങ്ങളില്‍ വന്‍ ലാഭം കൊയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക