സാംസങ് ഗ്യാലക്‌സി എസ് 7, എസ് 7 എഡ്ജ് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലേക്ക്

By: web Editor | February 1, 2016

samsung-galaxy-s-7കൊച്ചി: സാംസങ്ങ് ഗ്യാലക്‌സി എസ് 7 ,എസ് 7 എഡ്ജ് എന്നീ സ്മാര്‍ട്ട്‌ ഫോണുകള്‍ ഫെബ്രുവരി 21ന്‌ വിപണികളിലെത്തും. ഗ്യാലക്‌സിയുടെ മുന്‍പതിപ്പായ എസ് 6 ല്‍ നിന്നും ഒട്ടേറെ മാറ്റങ്ങളോടെയാണ് എസ് 7 എത്തുന്നത്. ഗ്യാലകസി എസ് 5ന്റേത് പോലെ ഡസ്റ്റ് ആന്റ് വാട്ടര്‍ റെസിസ്റ്റന്റ് കപ്പാസിറ്റി എസ് 7ന്റെ സവിശേഷതകളില്‍ ഒന്നുമാത്രം.

എസ് 6നെ അപേക്ഷിച്ച് 20 ശതമാനം അധിക ബാറ്ററി ലൈഫാണ് എസ് 7ന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിനായി 3000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയുടെ പിന്‍തുണയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. 5.2 ഇഞ്ച് ഡിസ്‌പ്ലേയും, 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 5.1 എംപി മുന്‍ക്യാമറയുമാണ് എസ് 7ന്റെ മറ്റൊരു സവിശേഷത.

തുടര്‍ച്ചയായി 17 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് സമയമാണ് ഗ്യാലക്‌സി എസ് 7 അവകാശപെടുന്നത്. ആന്‍ഡ്രോയിഡ് വി 6.0.1 മാഷ്‌മെലോ ഓപ്പാറേറ്റിങ് സിസ്റ്റത്തിലാണ് എസ് 7 പ്രവര്‍ത്തിക്കുന്നത്. 2ജി, 3ജി, 4ജി,എച്ച് എസ് പിഎ, ജിഎസ്എം എന്നീ നെറ്റ്‌വര്‍ക്കിങിലും പ്രവര്‍ത്തിക്കുന്നഫോണാണ് എസ് 7.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക