രാജ്യത്ത് ബാങ്കിങ് പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് ജെയ്റ്റ്‌ലി

By: web Editor | February 15, 2016

arun-jaitley-2ന്യൂഡൽഹി: രാജ്യത്ത് ബാങ്കിങ് പരിഷ്‌കാരങ്ങൾ ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺജെയ്റ്റ്‌ലി. പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. പൊതുമേഖല ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറക്കുമെന്നും എന്നാൽ പൊതുമേഖല ബാങ്കുകളിലെ പങ്കാളിത്തത്തിൽ നിന്ന് കേന്ദ്രസർക്കാർ ഉടൻ പിൻമാറില്ലെന്നും ജെയ്റ്റ്‌ലി അറിയിച്ചു. അതേസമയം ബാങ്കിംങ് മേഖലയിൽ വൻ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. ഇതുസംബന്ധിച്ച് എല്ലാ പ്രഖ്യാപനങ്ങളും ഈ ബജറ്റിലുണ്ടാകുമെന്നും ജെയ്റ്റിലി വ്യക്തമാക്കി. മെയ്ക്ക് ഇൻ ഇന്ത്യാ വാരചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ബാങ്കിങ് മേഖലയുടെ എഴുപത് ശതമാനവും പൊതുമേഖല ബാങ്കുകളാണ്. എല്ലാ ജനങ്ങൾക്കും സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഗുണം ലഭിക്കുന്നതിന് പൊതു മേഖല ബാങ്കുകൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു മേഖല ബാങ്കുകളുടെ മൂന്നാം പാദഫലം പുറത്തു വന്നപ്പോൾ വൻ നഷ്ടമാണ് ഓരോ ബാങ്കിനും രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് ബറോഡയ്ക്കും, ഐഡിബിഐ ബാങ്കിനുമാണ് മൂന്നാം പാദത്തിൽ ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. ചരക്കു സേവന ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അരുൺജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയുടെ നികുതി സമ്പ്രദായം സ്ഥിരതയുള്ളതും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്നതുമായി നിലനിർത്തുന്നതിനു വേണ്ട നടപടികൾ സർക്കാർ ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ആഗോള വിപണിയിലുണ്ടായ എണ്ണ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക