വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി

By: web Editor | February 16, 2016

trade-union-strikeകൊച്ചി: വ്യാപാരികളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലാണ് കടയടപ്പ് സമരം നടക്കുന്നത്.

സമരത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. വിവിധ ജില്ലകളില്‍ നിന്നായി അരലക്ഷത്തിലധികം പേര്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ ഭാഗമാകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നാസറുദ്ദീന്‍ അറിയിച്ചു.

കച്ചവടക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പാക്കുന്നതിനായി വാടക കുടിയാന്‍ നിയമം നടപ്പാക്കുക, ചെറിയ കുറ്റങ്ങള്‍ക്ക് പോലും വലിയ പിഴ ചുമത്തുന്ന നികുതി ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കടകളടച്ച് സമരം നടത്തുന്നത്.

സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും കടയടപ്പ് സമരത്തിന്റെ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടിയും അറിയിച്ചു. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവനന്തപുരം ജില്ലയിലെ ഒരുവിഭാഗം കടയടപ്പ് സമരത്തില്‍ നിന്നും വിട്ടുനില്‍ക്കും. പകരം സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇവര്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക