ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു

By: web Editor | February 16, 2016

sensexമുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 362.15 പോയന്റ് നഷ്ടത്തില്‍ 23191.97ലും നിഫ്റ്റി 114.70 പോയന്റ് താഴ്ന്ന് 7048.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളെയാണ് തകര്‍ച്ച പ്രധാനമായും ബാധിച്ചത്. ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദമാണ് വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണം.

623 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1993 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്‍ടിപിസി, അദാനി പോര്‍ട്‌സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും ഭേല്‍, ടാറ്റാ മോട്ടേഴ്‌സ്, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക