251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്

By: web Editor | February 17, 2016

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണായ ഫ്രീഡം 251 ഇന്ന് വിപണിയിലെത്തും. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ഫോണ്‍ വിപണിയിലെത്തിക്കുന്നത്. ഇന്ന് വൈകുന്നേരം ദല്‍ഹിയിലാണ് ഫ്രീഡം 251ന് ഔദ്യോഗികമായി പുറത്തിറക്കുക. ഡോ മുരളി മനോഹര്‍ ജോഷി എംപി ചടങ്ങില്‍ അധ്യക്ഷനാവും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് മുഖ്യാതിഥി.freedom-251

4 ഇഞ്ച് ഡിസ്‌പ്ലെ, 1.3 ജിഗാഹെഴ്‌സ് ക്വാഡ് കോര്‍ പ്രൊസസര്‍, 1ജിബി റാം, 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 3.2 മെഗാ പിക്‌സല്‍ ബാക് കാമറ, 0.3 മെഗാ പിക്‌സല്‍ ഫ്രണ്ട് കാമറ, 1450 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. ഫോണിന്റെ ബുക്കിങ് ഫെബ്രുവരി 18ന് രാവിലെ ആറു മണി മുതല്‍ ആരംഭിക്കും. ഫെബ്രുവരി 21 രാത്രി എട്ട് മണിയോടെ ബുക്കിങ് അവസാനിക്കും. 2016 ജൂണ്‍ 30ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.

നിലവില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് വിപണിയില്‍ 1500 രൂപ മുതലാണ് വില. കഴിഞ്ഞ വര്‍ഷം അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സുമായി ചേര്‍ന്ന് ഡാറ്റ വിന്‍ഡ് ലോകത്തെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരുന്നു. 999 രൂപയാണ് ഇതിന്റെ വില. എന്നാല്‍ ഇത് ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല.

സര്‍ക്കാറില്‍ നിന്നും വന്‍ പിന്തുണയാണ് ഫ്രീഡം 251ന് ലഭിച്ചതെന്ന് റിങ്ങിങ് ബെല്‍സ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയകഥയുടെ ഭാഗമായാണിതെന്നും റിങ്ങിങ് ബെല്‍സ് വ്യക്തമാക്കി. 2015ല്‍ സ്ഥാപിച്ച കമ്പനിയാണ് റിങ്ങിങ് ബെല്‍സ് പ്രവറ്റ് ലിമിറ്റഡ്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക