കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിക്കാം: മോദി

By: web Editor | February 19, 2016

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയ്ക്ക് വിഭവങ്ങള്‍ വിറ്റഴിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്തിടെ പ്രഖ്യാപ്പിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങളും മോദി പുറത്തിറക്കി. കര്‍ഷകര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി രാജ്യത്തെവിടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സൗകര്യമൊരുക്കുന്ന ഡിജിറ്റല്‍ സംവിധാനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.narendra-modi-3

ഡോക്ടര്‍ അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് പദ്ധതി ആരംഭിക്കുമെന്ന് മധ്യപ്രദേശിലെ സെഹോറില്‍ കര്‍ഷകസമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 585 മൊത്ത വില്‍പ്പന ചന്തകളെയും ഇതില്‍ ഉള്‍പ്പെടുത്തും. ഘട്ടം ഘട്ടമായി 2018ഓടെ ഇത് സാധ്യമാക്കും. ഈ മാര്‍ച്ചില്‍ 200 ചന്തകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

അടുത്ത 200 എണ്ണം അടുത്ത വര്‍ഷത്തിലും ബാക്കിയുള്ളവ 2018ലും പദ്ധതിയ്ക്ക് കീഴില്‍ കൊണ്ടുവരും. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇപ്പോഴുള്ളതിലും ഇരട്ടിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങളും മോദി പുറത്തിറക്കി. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകക്ഷേമ പദ്ധതികളിലൊന്നാണിതെന്ന് നരേന്ദ്രമോദി പറഞ്ഞു.

ഖാരിഫ് സീസണ്‍ തുടങ്ങുന്ന ജൂലൈ യോടെ പദ്ധതി നിലവില്‍ വരും. കൃഷിയില്‍ സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ കര്‍ഷകര്‍ പരമാവധി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക