കേരളത്തില്‍ തെരഞ്ഞെടുപ്പ് മെയ് 16ന് ഫലപ്രഖ്യാപനം മെയ് 19ന്

By: web Editor | March 4, 2016

aruvikkara-electionന്യൂഡല്‍ഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒറ്റഘട്ടമായുള്ള തെരഞ്ഞെടുപ്പ് മെയ് 16ന് നടക്കും. മേയ് 19ന് ഫലപ്രഖ്യാപനവും നടക്കും. ഏപ്രില്‍ 22ന് തെരഞ്ഞെപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ 29 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. 30ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. മേയ് രണ്ടു വരെ പത്രികകള്‍ പിന്‍വലിക്കാം.

കേരളത്തിന് പുറമെ തമിഴ്‌നാട്്, അസ്സം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മെയ് 16 ന് തന്നെ വോട്ടെടുപ്പ് നടക്കും. അസ്സമില്‍ രണ്ട്ഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് ഏപ്രില്‍ നാലിനും ഏപ്രില്‍ 11നും നടക്കും. ബംഗാളില്‍ ആറ് ഘട്ടമായാണ് വോട്ടെടുപ്പ്. ഏപ്രില്‍ നാലിന് ആദ്യഘട്ടവും മെയ് അഞ്ചിന് അവസാനഘട്ട വോട്ടെടുപ്പും നടക്കും. കേരളം 140, പശ്ചിമ ബംഗാള്‍ 294, തമിഴ്‌നാട് 234, പുതുച്ചേരി 30, അസം 126 എന്നിങ്ങനെ 824 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടര്‍മാരുടെ നിഷേധ വോട്ടായ നോട്ടയ്ക്ക് ചിഹ്നം ഏര്‍പ്പെടുത്തിയതായും കമ്മീഷന്‍ അറിയിച്ചു.

ഇല്‌ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഉണ്ടായിരിക്കും. പത്രിക സമര്‍പ്പിക്കുന്നതിന് പത്തു ദിവസം മുന്‍പുവരെ വോട്ടര്‍മാരാകാം.ഭിന്നശേഷിയുള്ളവര്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. മെയ് 21 ഓടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. സംസ്ഥാനത്തെ 13ാം നിയമസഭയുടെ കാലാവധി തീരുന്നത് മെയ് 31നാണ്. ഇതിനു മുമ്പ് പുതിയ നിയമസഭ നിലവില്‍ വരും.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക