വിജയ് മല്യ രാജ്യം വിട്ടതായി കേന്ദ്രസര്‍ക്കാര്‍

By: web Editor | March 9, 2016

vijay-malyaന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ വായ്പ എടുത്തതിനു ശേഷം തിരിച്ചടയ്ക്കാതിരുന്ന മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മല്യ രാജ്യം വിടുന്നത് തടയണമെന്ന ആവശ്യപ്പെട്ട് രാജ്യത്തെ 17 ബാറുകളുടെ കണ്‍സോഷ്യം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടതായാണ് സിബിഐ നല്‍കുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു. മല്യ ലണ്ടനിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട് എന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബാങ്കുകളുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വഴി മല്യയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ നോട്ടീസ് അയക്കാനാണ് കോടതി നിര്‍ദേശം. മല്യ എവിടെയാണെന്ന് അറിയില്ലെന്നും ഇ-മെയില്‍ വഴി മാത്രമാണ് ബന്ധമുള്ളതെന്നുമാണ് അദ്ദേഹത്തിന്റെ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

മദ്യക്കമ്പനി ഡയാജിയോയ്ക്ക് കൈമാറിയ വകയില്‍ മല്യയ്ക്ക് ലഭിക്കാനുള്ള 515 കോടി രൂപ എസ്ബിഐയുടെ പരാതി പ്രകാരം ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചിരുന്നു. അതേ സമയം മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കാന്‍ ട്രിബ്യൂണല്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ബാങ്കുകള്‍ കോടതിയെ സമീപിച്ചത്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക