ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കൊല്‍ക്കത്തയിലേക്ക് മാറ്റി

By: web Editor | March 9, 2016

india-vs-pakisthanന്യൂഡല്‍ഹി: ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് മാറ്റി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടത്തേണ്ടിയിരുന്ന മത്സരമാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. പാക്കിസ്ഥാന്റെ ആവശ്യം പരിഗണിച്ചാണ് ഐസിസിയുടെ തീരുമാനം. ധര്‍മ്മശാലയിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാക്കിസ്ഥാന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ധര്‍മ്മശാലയിലെ മത്സരത്തിന് സുരക്ഷ നല്‍കാനാകാില്ലെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അതൃപ്തി അറിയിച്ചത്. പകരം ഡല്‍ഹിയിലോ കൊല്‍ക്കത്തയിലോ കളിക്കാമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക