സര്‍ക്കാര്‍ 500 കോടി രൂപ കൂടി കടമെടുക്കുന്നു

By: web Editor | October 23, 2014

rupeeതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ കൂടി കടമെടുക്കുന്നു. ഈ മാസം 28ന് കടപ്പത്രം വിറ്റഴിക്കും. ഇതുവരെ കടമെടുത്ത തുക ഇതോടെ 8500 കോടി രൂപയായി. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണമാണ് കടമെടുക്കുന്നത്.

ഈമാസം രണ്ടാം തവണയാണ് സംസ്ഥാനം കടമെടുക്കുന്നത്. ആയിരം കോടി രൂപ നേരത്തെ കടമെടുത്തിരുന്നു.

കഴിഞ്ഞ മാസവും 500 കോടി രൂപ കൂടി കടപ്പത്രത്തിലൂടെ സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് കടമെടുത്തിരുന്നു. ഓണക്കാലം കഴിഞ്ഞ് ഖജനാവ് ഓവര്‍ഡ്രാഫ്റ്റിലേക്ക് പോകാതിരിക്കാനാണ് കഴിഞ്ഞ മാസം കടമെടുത്തത്.

ഈ വര്‍ഷം 14,000 കോടിയോളം രൂപയാണ് ഇത്തരത്തില്‍ കടപ്പത്രങ്ങളിലൂടെ സംസ്ഥാനത്തിന് എടുക്കാവുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തിനുള്ളില്‍തന്നെ ഇതിന്റെ പകുതിയോളം കടമെടുക്കേണ്ടിവന്നത് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.

വികസനച്ചെലവുകള്‍ക്കാണ് ഇത്തരത്തില്‍ കടപ്പത്രങ്ങളിലൂടെ പണം സമാഹരിക്കുന്നത്. എന്നാല്‍ ഈ പണമത്രയും ദൈനംദിന ചെലവുകള്‍ക്ക് സര്‍ക്കാരിന് ഉപയോഗിക്കേണ്ടിവരുന്നു. പദ്ധതി പ്രവര്‍ത്തനങ്ങളും മുന്‍ വര്‍ഷത്തെക്കാള്‍ പിന്നിലാണ്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക