മല്യയ്‌ക്കൊരു ‘റോയല്‍ ചലഞ്ച്‌’

By: web Editor | March 10, 2015

brc---sajjan-jindalവിജയ് മല്യയുടെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കണ്ണും നട്ട് ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍. സ്റ്റീല്‍, ഊര്‍ജ്ജ, ഖനന മേഖലകളില്‍ സാന്നിധ്യമുള്ള ജിന്‍ഡാല്‍ ഗ്രൂപ്പ് കായിക രംഗത്തേയ്ക്കും ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കര്‍ണാടകയില്‍ വിവിധ ബിസിനസ്സ് സംരംഭങ്ങള്‍ ഉള്ളതിനാലാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് റോയല്‍ ചലഞ്ചേഴ്‌സിനെ നോട്ടമിടുന്നത്. നിലവില്‍ ഫുട്‌ബോള്‍ ക്ലബായ എഫ് സി ബംഗലുരു ഗ്രൂപ്പിന് സ്വന്തമായുണ്ട്.

റോയല്‍ ചലഞ്ചേഴ്‌സിനെ സ്വന്തമാക്കാന്‍ മാസങ്ങളായി ശ്രമം നടത്തുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിനെതിരെ ശക്തമായ എതിര്‍പ്പുമായി മല്യ രംഗത്തുണ്ട്. യുണൈറ്റഡ് സ്പിരിറ്റ്‌സിനെ ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോ ഏറ്റെടുത്തിരുന്നു. കമ്പനിയിലുള്ള അധികാരം നഷ്ടപ്പെട്ടെങ്കിലും റോയല്‍ ചലഞ്ചേഴ്‌സിനെ പരോക്ഷമായി നയിക്കുന്നത് വിജയ് മല്യയാണ്.

vijayയുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ സഹസ്ഥാപനമായ റോയല്‍ ചലഞ്ചേഴ്‌സ് ഇതു വരെ ഒരു ഐപിഎല്‍ കിരീടം പോലും നേടിയിട്ടില്ലെങ്കിലും താര മൂല്യത്തിന്റെയും ആരാധകരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ മുന്‍നിര ടീമായിട്ടാണ് കരുതുന്നത്. നിലവില്‍ ടീം വില്‍ക്കുന്നത് സംബന്ധിച്ച്  തനിക്ക് അറിവില്ലെന്നും അത്തരമൊരു തീരുമാനമുണ്ടായാല്‍ ഡിയാജിയോയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും വിജയ് മല്യ പറഞ്ഞു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക