‘ഓക്കെയ് ഓക്കെയ്’ ഓകെ കണ്‍മണി!

By: ധനോജ് എഎം | April 17, 2015

മണി രത്‌നം ചിത്രങ്ങള്‍ വരുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഏറേയാണ്. വൈവിധ്യം കൊണ്ട് പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ച മണിരത്‌നം ചിത്രങ്ങളില്‍ എന്തെങ്കിലും കരുതിവെക്കുന്നത് പതിവാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയൊരു ഭാവുകത്വം നല്‍കുകയാണ് ഓ കെ കണ്‍മണിയിലുടെ മണിരത്‌നം.ok-kanmani.jpg-2

സാധാരണ പ്രണയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നായികനായകന്‍മാര്‍ പ്രണയത്തെ ആഘോഷിക്കുന്ന നിലയിലാണ് പ്രമേയം. സിനിമയുടെ അവസാനരംഗം വരെ പരിഭവങ്ങള്‍ക്കോ, പരാതികള്‍ക്കോ സ്ഥാനമില്ലാതെ കാമുകി കാമുകന്‍മാര്‍ പ്രണയത്തെ പുതിയ തലത്തിലേക്ക് നയിക്കുകയാണ്. പ്രണയത്തിന്റെ മാസ്മരികത വിളിച്ചൊതുന്ന ചിത്രം പോസിറ്റീവ് മൂഡാണ് നല്‍കുന്നത്. ഇതിന് ഏ ആര്‍ റഹമാന്റെ ഗാനങ്ങളും കൊഴുപ്പേകുന്നു. ചിത്രത്തിന്റെ മുന്നോട്ടുളള യാത്രക്ക് പാട്ടുകള്‍ ചാലകശക്തിയായി മാറുന്നു.nithya-menon

എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന നായിക നായകന്‍മാര്‍ പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ച അനുഭവമാണ് നല്‍കുന്നത്. എല്ലാം മറന്നു ചിരിക്കുന്ന നായിക നിത്യമേനോന്റെ അഭിനയപ്രകടനം ശ്രദ്ധേയമായി. പലപ്പോഴും നായക കഥാപാത്രമായ ദുല്‍ഖര്‍ സല്‍മാനെക്കാള്‍ ഒരു പടി മുന്നിലാണോ നിത്യമേനോന്‍ എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. ഭാവപ്രകടനങ്ങള്‍ക്കൊപ്പം ചിരിയുടെ വെളളിത്തൂവലിലുടെ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് നിത്യമേനോന്റെ താര. ദുല്‍ഖറും ഒട്ടും പിന്നില്‍ അല്ലായെന്ന തോന്നല്‍ സ്യഷ്ടിക്കും വിധം ആദിത്യയെ ഭംഗിയാക്കിയിട്ടുണ്ട്. കാമുകന്‍ എന്ന റോളിന് താന്‍ തന്നെ യോഗ്യന്‍ എന്ന് തെളിയിക്കുന്ന നിലയില്‍ ചില അഭിനയമൂഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ദുല്‍ഖറിന്റെതായിട്ടുണ്ട്. ലിവിങ് ടുഗതര്‍ എന്ന സങ്കല്‍പ്പത്തെ ആത്യന്തികമായി തള്ളികളയുന്ന ചിത്രം, ഇതിനെ സാധൂകരിക്കാന്‍ പ്രമേയത്തിന്റെ സവിശേഷത ഉയര്‍ത്തികാട്ടുന്നത് കാണാം. ഒരിക്കലും വിട്ടുപോകാന്‍ കഴിയാത്ത നിലയിലേക്ക് നീങ്ങുന്ന പ്രണയം പുതിയ കുടുംബസങ്കല്‍പ്പങ്ങളെ അവസാനം തള്ളികളയുകയാണ്. പ്രണയത്തിന്റെ ലൈസന്‍സായി സമൂഹം അംഗീകരിക്കുന്ന കല്യാണമെന്ന വ്യവസ്ഥാപിതമാര്‍ഗ്ഗത്തിലേക്ക് അവസാനസീന്‍ നിശബ്ദം നീങ്ങുമ്പോള്‍ സംവിധായകന്റെ മിടുക്കാണ് വെളിവാകുന്നത്.ok-kanmani

പ്രണയത്തെ പ്രമേയമാക്കി നിര്‍മ്മിച്ച ചിത്രത്തിന് വ്യവസായനഗരമായ മൂംബൈയാണ് ലോക്കേഷനായി മാറുന്നത്. തമിഴ്‌നാട്ടില്‍ നിന്നും മൂംബൈയിലേക്ക് കുടുകൂട്ടിയ നായികനായകന്‍മാര്‍ റെയില്‍വേ സറ്റേഷനില്‍വെച്ചാണ് യാദ്യശ്ചികമായി കണ്ടുമുട്ടുന്നത്. ആത്മഹത്യക്ക് ശ്രമിക്കുന്ന നായികയെ പിന്‍ന്തിരിപ്പിക്കുന്ന നിലയില്‍ നിന്നുമാണ് ഇവര്‍ തമ്മിലുളള ബന്ധം വളരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി തുറമുഖനഗരത്തെ പ്രണയത്തിന് മാറ്റുകൂട്ടുന്ന നിലയിലാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. പ്രണയസങ്കല്‍പ്പങ്ങളിലെ നിത്യകാഴ്ചയായ മഴയും നിര്‍ണായകവഴിത്തിരിവുകളില്‍ പശ്ചാത്തലമൊരുക്കുന്നു. ചിത്രത്തില്‍ പ്രകാശ്‌രാജും നിര്‍ണായക റോളാണ് കൈകാര്യം ചെയ്യുന്നത്. പ്രകാശ് രാജും ഭാര്യയായി അഭിനയിക്കുന്ന ലീലാ സാംസണുംപ്രണയത്തിന്റെ ദ്യഢതയാണ് വരച്ചുകാണിക്കുന്നത്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക