തവളകളെ തിരിച്ചറിയാന്‍ മണ്ഡൂകവാണി

By: web Editor | April 18, 2015

frogബംഗളൂരു: പശ്ചിമഘട്ടത്തിലെ എഴുപതോളം തവളകളുടെ ശബ്ദം പരിചയപ്പെടുത്തുന്ന ഓഡിയോ ഗൈഡ് പുറത്തിറങ്ങുന്നു. മണ്ഡൂകവാണി എന്ന് പേരിട്ടിരിക്കുന്ന ഗൈഡില്‍ ഓരോ ഇനം തവളകളുടേയും ശബ്ദത്തോടൊപ്പം അവയെക്കുറിച്ച് ലഭ്യമായ മറ്റ് വിവരങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഓഡിയോ ഗൈഡ് പുറത്തിറങ്ങുന്നത്. 10 വര്‍ഷത്തെ പര്യവേഷണത്തിന്റെ ഫലമാണ് ഓഡിയോ ഗൈഡ്. ഗവേഷകരായ രമ്യ ബദരീനാഥ്, ശേഷാദ്രി കെ എസ്, റമിത് സിംഗാള്‍, ഗുരുരജ കെ വി എന്നിവരുടെ സംഘമാണ് ഓഡിയോ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്.

frog-1ഇന്ത്യയില്‍ കാണപ്പെടുന്ന ഉഭയജീവി ഇനങ്ങളില്‍ 50 ശതമാനവും കാണപ്പെടുന്നത് പശ്ചിമഘട്ടത്തിലാണ്. 217 ഇനം ഉഭയജീവികള്‍ പശ്ചിമഘട്ടത്തില്‍ കണ്ടു വരുന്നു. ഇതില്‍ 192 ഇനങ്ങളും തവളകളാണ്. ഇവയെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് ഓഡിയോ ഗൈഡ് മുതല്‍ക്കൂട്ടാകും. ശബ്ദത്തിലൂടെ തവളകളെ തിരിച്ചറിയാന്‍ സഹായിക്കുക മാത്രമല്ല അവയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ കണ്ടെത്താനും ഗവേഷകര്‍ക്ക് സാധിക്കും. ശബ്ദത്തിലൂടെ തവളകളെ നിരീക്ഷിക്കുന്നത് ലളിതമാക്കാനും ഓഡിയോ ഗൈഡിന് കഴിയും. തവളകള്‍ക്ക് വംശനാശഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇവയുടെ സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഓഡിയോ ഗൈഡിന് നിര്‍ണായക പങ്ക് വഹിക്കാനാകും. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രമായ ഗുബി ലാബ്‌സ് ആണ് ഓഡിയോ ഗൈഡ് പുറത്തിറക്കുന്നത്.

Topics:

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക