മല്യക്കെതിരായ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ഡിയാജിയോ

By: web Editor | May 7, 2015

diageoന്യൂഡല്‍ഹി: വിജയ് മല്യയും ലോകത്തിലെ ഏറ്റവും വലിയ മദ്യ ഉല്‍പ്പാദകരായ ഡിയാജിയോയും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തില്‍. മല്യയ്‌ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആവശ്യം ഡിയാജിയോ ഡയറക്ടര്‍ ബോര്‍ഡ് തള്ളി. റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരാകരിച്ചത്.

പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്നാണ് എന്‍എസ്ഇ കമ്പനിയോടാവശ്യപ്പെട്ടത്. വിഷയവുമായി ബന്ധപ്പെട്ട് കമ്പനി കണ്ടെത്തുന്ന ഏത് വിവരവും കേന്ദ്ര സര്‍ക്കാരിനെയോ ബന്ധപ്പെട്ട ഏജന്‍സികളെയോ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് മുന്നോട്ടുള്ള അന്വേഷണം തടസ്സപ്പെടുന്നതിനും തെളിവുകള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നാണ് ഡിയാജിയോയുടെ വാദം. കമ്പനിയുടെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെയും മറ്റു കമ്പനികളുമായി നടത്തിയ ഇടപാടുകളുടെയും സുപ്രധാന വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ടെന്നും ഇവ പരസ്യപ്പെടുത്താനാവില്ലന്നും ഇവര്‍ വ്യക്തമാക്കി.vijay-malya

ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോയ്ക്ക് ഭൂരിപക്ഷ ഓഹരി പങ്കാളിത്തമുള്ള യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് മല്യയ്‌ക്കെതിരെയുള്ള ആരോപണം. 2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ലഭിച്ച പണം മല്യ സ്വന്തം പേരിലുള്ള കമ്പനികളിലേക്ക് മാറ്റിയെന്ന് ഡിയാജിയോ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറാന്‍ ഡിയാജിയോ മല്യയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഓഹരി വിപണി നിയന്ത്രകരായ സെബിയുള്‍പ്പെടെ വിവിധ ഏജന്‍സികള്‍ മല്യയ്‌ക്കെതിരായ ആരോപണം അന്വേഷിക്കുന്നുണ്ട്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക