നിറംമങ്ങി തുടങ്ങിയ ഒരു പാവക്കുട്ടി, ഒറ്റ മുറി വീട് – ഇതാണ് അവളുടെ ലോകം

By: ശ്യാമിനി ഗോപാല്‍ | October 15, 2015

രാജ്യം ഒന്നടങ്കം ഇപ്പോള്‍ മറ്റൊരു നിര്‍ഭയയുടെ ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. പാല്‍മണം മാറാത്ത അവളുടെ മേല്‍ ഇതിലും വലിയൊരു അപമാനം ഇനി ഏല്‍ക്കാനില്ല. നാല് വയസ് മാത്രം പ്രായമുള്ള പെണ്ണെന്നൊരു ജീവന് മേല്‍ കഴുകന്‍ കണ്ണുകള്‍ എറിഞ്ഞവരും ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവളെ മാത്രം കുറ്റം പറയുന്ന പൊതുജനവും അധികാര വര്‍ഗങ്ങളും ഇവിടേക്ക് ഒന്ന് തിരിഞ്ഞ് നോക്കണം. താഴെ നല്‍കുന്ന ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്നത് ഡല്‍ഹിയിലെ കേശവപുരത്ത് ലൈംഗിക പീഡനത്തിനിരയായ നാല് വയസ്സുകാരിയുടെ വീടും പരിസരവുമാണ്.delhi-grl--3

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള ഒറ്റമുറി വീടുകളില്‍ ഒന്നാണ് അവളുടെ വീടും. ചുറ്റും നിറഞ്ഞിരിക്കുന്നത് അവളുടെ കുഞ്ഞ് കണ്ണുകള്‍ക്ക് ഉല്ലസിക്കാന്‍ പാകത്തിലുള്ള ഒന്നുമല്ല. നിറയെ മാലിന്യങ്ങള്‍ മാത്രമാണ്. ഇത് വീടിന് പുറത്തെ കാഴ്ചയെങ്കില്‍ അകത്തെ സ്ഥിതി ഇതിലും ദയനീയവും. പൊട്ടിപൊളിഞ്ഞ ചുവരുകളില്‍ നീലനിറം പൂശിയിട്ടുണ്ടെന്ന് മാത്രം. അധികമൊന്നും വസ്തുക്കള്‍ ശേഖരിച്ച് വയ്ക്കാനില്ലാത്ത വീട്ടിലെ ചുവരിലെ ഹാങ്ങറില്‍ തുങ്ങിയാടുന്ന നിറംമങ്ങി തുടങ്ങിയ അവള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചുറങ്ങിയ ഒരു പാവക്കുട്ടി. ഇതായിരുന്നു അവളുടെ ലോകം.

delhi-girl--1

ഇവിടെ എവിടെ നിന്നാണ് അവളും അവളുടെ കുടുംബവും സന്തോഷവും, ആരോഗ്യവും, സുരക്ഷിതത്വവും ഒക്കെ കണ്ടെത്തേണ്ടത്. ഈ പരിസരങ്ങളില്‍ ആ കുടുംബം നേരിടുന്ന ഏറ്റവും വെല്ലുവിളിയും ഇതാണ്. delhi-grl--4

സാമ്പത്തിക പരമായി പിന്നോക്കം നില്‍ക്കുന്ന ചേരി പ്രദേശത്ത് താമസിക്കുന്ന ഈ കുടുംബത്തിലെ അംഗമായ ആ പെണ്‍കുട്ടി ചെയ്ത തെറ്റാന്തായിരുന്നു. ഓടി കളിക്കാന്‍ പുല്‍ത്തകടിയോ, മതിമറന്നുല്ലസിക്കാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കോ, മുറിക്കുള്ളില്‍ തന്നെയിരുന്നു കളിക്കാന്‍ പാകത്തില്‍ ടിവിയോ, മൊബൈലോ കമ്പ്യൂട്ടറോ ഇല്ലാത്തതിനാല്‍ തികഞ്ഞൊന്ന് നടക്കാന്‍ കൂടിയില്ലാത്ത വീടിന്റെ പുറത്ത് കളിച്ചുകൊണ്ട് നിന്നതായിരുന്നോ അവള്‍ ചെയ്ത തെറ്റ്. കാലം മുന്നോട്ട് ഓടുമ്പോള്‍ ശാരീരികമായി ഉണ്ടായ അസ്വസ്ഥകള്‍ അവള്‍ മറന്നേക്കാം. പക്ഷേ അവളുടെ മനസ്സിന് ആത്മാവിന് ഏറ്റ മുറിവ് ഒരിക്കലും ഉണങ്ങില്ല.

delhi-grl--5

നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് അതിഭീകരമായ ലൈംഗിക അതിക്രമത്തിന് ഇരയായി രക്തത്തില്‍ കുളിച്ച നിലയില്‍ ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് ചേരിയില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നുള്ള നാല് വയസുകാരിയെ വീടിന്റെ സമീപമുള്ള റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ ജീവന് വേണ്ടി പോരാടുകയാണ് ആ കുരുന്ന്.

delhi-grl-6

delhi-grl-7

delhi-grl-9

delhi-girl-0

(കടപ്പാട്: തെഹല്‍ക്ക)

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക