ഫുട്‌ബോള്‍ താരങ്ങളുടെ പല്ലും കളിയും തമ്മിലെന്ത് ……..

By: web Editor | November 4, 2015

football-playrsകാല്‍പന്തുകളിയും ദന്തസംരക്ഷണവും തമ്മിലെന്ത് ബന്ധമെന്നാകും. എന്നാല്‍ ബന്ധമുണ്ടെന്നാണ് ലണ്ടന്‍ സര്‍വകലാശാല കോളേജിലെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ എവിഡന്‍സ് ബേസ്ഡ് ഓറല്‍ ഹെല്‍ത്ത് പറയുന്നത്. കാല്‍പന്തുകളിയില്‍ തിളങ്ങണമെങ്കില്‍ നല്ല ആരോഗ്യമുള്ള പല്ലുകള്‍ ഉണ്ടാകണമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പല്ല് കേടായാല്‍ ഫുട്‌ബോള്‍ താരങ്ങളുടെ കളി മോശമാകുമെന്നാണ് ഗവേഷണ പഠനങ്ങള്‍. ഇംഗ്ലീഷ് ഫുട്‌ബോളര്‍മാരുടെ കളി മോശമാകുന്നത് എങ്ങനെയെന്ന് നടത്തിയ പഠനത്തിലാണ് ഈ രസകരമായ കണ്ടെത്തല്‍. ഇംഗ്ലീഷ് ഫുട്‌ബോളര്‍മാരുടെ കളിയെ കുറുച്ച് സമഗ്രമായ പഠനം നടത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

Luis-Suarez-ban-for-bitingമാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഹള്‍ സിറ്റി, സതാംപ്ടണ്‍, സ്വാന്‍സി, വെസ്റ്റ്ഹാം, ബ്രൈറ്റണ്‍, കാര്‍ഡിഫ്, ഷെഫീല്‍ഡ് എന്നീ ക്ലബ്ബുകളിലെ 187 താരങ്ങളെയാണു ദന്തവിദഗ്ദ്ധര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരില്‍ 53 ശതമാനം പേര്‍ക്കും പല്ലിന് തേയ്മാനമുള്ളതായി കണ്ടെത്തി. 45 ശതമാനം പേര്‍ ഇതിനെച്ചൊല്ലി ആശങ്കപ്പെടുന്നവരാണ്. ഏഴു ശതമാനം പേര്‍ പല്ലിന്റെ കേട് അവരുടെ പരിശീലനത്തെയും കളിയെയും ബാധിക്കുന്നതായി പറഞ്ഞു. പല്ലുവേദ അനുഭവിക്കുന്ന കളിക്കാരില്‍ പ്രധാനമായും രണ്ട് വിഭാഗം ആളുകളാണ് ഉളളത്. ഒരു കൂട്ടര്‍ പല്ലുവേദനയും മോണവീക്കവും കൊണ്ടു കഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവര്‍ തണുത്ത ജൂസ് പോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിനു പുളിപ്പുണ്ടാകുന്നവരാണ്. ഇവരുടെ കളിയെയും പരിശീലനത്തെയും ഇത് സ്ഥിരമായി ബാധിക്കുന്നു. മധുരവും അസിഡിക് സ്വഭാവവുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതുമാണ് ഇതിന് കാരണം. പരിശീലനത്തിനിടെ ധാരാളം ശ്വാസം വിടുന്നതിനാല്‍ വായ വരളുന്നതും ഉമിനീര്‍ ആവശ്യത്തിന് ഉല്‍പാദിപ്പിക്കപ്പെടാത്തതുമാണ് മറ്റൊരു കാരണം. താരങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ദന്തപരിപാലനത്തിനും വലിയ പ്രധാന്യമുണ്ടെന്ന് ക്ലബ്ബുകളും ടീമുകളും തിരിച്ചറിയണമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക