ഇന്ത്യന്‍ സാരിയുടെ 100 വര്‍ഷം

By: web Editor | November 18, 2015

indian-sareeഇന്ത്യന്‍ സാരിയുടെ 100 വര്‍ഷങ്ങളിലുള്ള പരിണാമം വ്യക്തമാക്കി ഒരു വീഡിയോ. ഇന്ത്യന്‍ വസ്ത്രപാരമ്പര്യത്തിന്റെ ചാരുതയ്ക്കുള്ള ഉപഹാരം എന്ന പേരില്‍ പ്രമുഖ വസ്ത്രവ്യാപാരികളായ ശീമാട്ടിയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. സരോജിനി നായിഡു, മദര്‍ തെരേസ, എംഎസ് സുബ്ബലക്ഷ്മി എന്നീ പ്രമുഖരുടെ സാരികളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കാലഘട്ടത്തിനുനസരിച്ച് സംഗീതത്തിലും സിനിമയിലുമുണ്ടായ മാറ്റങ്ങള്‍ എങ്ങനെ സാരികളിലും ബാധിക്കുന്നുവെന്ന് ഈ വീഡിയോ ചൂണ്ടിക്കാട്ടുന്നു. 2007ലെ മിസ് എര്‍ത്തായി തിരഞ്ഞെടുക്കപ്പെട്ട അമൃത പാറ്റ്കിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സിയിലെ ശിവകുമാര്‍ രാഘവാണ് വീഡിയോയുടെ ആശയവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക