ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ മൈക്രോ എസ്‌യുവികള്‍

By: web Editor | November 19, 2015

മുംബൈ: കോംപാക്ട് എസ്‌യുവികള്‍ക്കും ക്രോസ് ഓവറുകള്‍ക്കും പിന്നാലെ ഇന്ത്യന്‍ നിരത്തു കീഴടക്കാന്‍ മൈക്രോ എസ്‌യുവികള്‍ എത്തുന്നു. അടുത്ത വര്‍ഷം പകുതിയോടെ നിരവധി മോഡലുകളാണ് മൈക്രോ എസ്‌യുവി വിഭാഗത്തില്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നത്. എസ്‌യുവികളുടേതിനു സമാനമായ ഡിസൈനുമായെത്തി ഹിറ്റ് ആയി മാറിയ റിനോയുടെ കോംപാക്ട് കാര്‍ ക്വിഡിന്റെ വിജയമാണ് മാറിച്ചിന്തിക്കാന്‍ വാഹന നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്.mahindra-xuv

അടുത്ത വര്‍ഷത്തെ ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് കൂടുതല്‍ മൈക്രോ എസ്‌യുവി മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. മഹീന്ദ്രയുടെ എക്‌സ് യുവി 100, ഡാറ്റ്‌സണിന്റെ റെഡി ഗോ, മാരുതിയുടെ ഇഗ്‌നിസ് എന്നിവയാണ് അടുത്ത ഉത്സവ സീസണില്‍ ഇന്ത്യന്‍ നിരത്തിലിറങ്ങുക. മൂന്നു മുതല്‍ ആറു ലക്ഷം വരെ മുടക്കി കാര്‍ വാങ്ങുന്ന ശ്രേണിയിലുള്ളവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

ഏഴുമുതല്‍ എട്ടു വരെ ലക്ഷം മുടക്കാന്‍ തയാറുള്ളവര്‍ക്കായി വേറെയും മോഡലുകള്‍ ഒരുങ്ങുന്നുണ്ട് അണിയറയില്‍. മാരുതിയുടെ ബ്രെസ്സ, ടാറ്റയുടെ നെക്‌സണ്‍, മഹീന്ദ്രയുടെ അപ്‌ഗ്രേഡ് ചെയ്ത ക്വാണ്ടോ എന്നിവയാണ് ഈ സെഗ്മന്റിലുള്ളവര്‍ക്കായി തയാറാവുന്നത്. ഈ മോഡല്‍ നെയ്മുകള്‍ ഇതുവരെ അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. എട്ടു ലക്ഷത്തില്‍ താഴെ വില വരുന്ന അര ഡസന്‍ മോഡലുകള്‍ അടുത്ത ദീപാവലി സീസണില്‍ വിപണിയില്‍ എത്തുമെന്ന് വാഹന രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക