ഈ വിശപ്പിന് മാപ്പ്-മോഹന്‍ലാല്‍

By: web Editor | November 21, 2015

പട്ടിണി അനുഭവിക്കുന്ന ആദിവാസി കുട്ടികളുടെ വേദനയില്‍ മനംനൊന്ത് മോഹന്‍ലാലിന്റെ ബ്ലോഗ്. ആദിവാസികളുടെ വികസനത്തിനായി നിരവധി പദ്ധതികളുണ്ടെങ്കിലും അവരുടെ ഉന്നമനം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലെന്നും ഈ അവസ്ഥയ്ക്ക് ഓരോ പൗരന്‍മാര്‍ക്കും പങ്കുണ്ടെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

mohanlal-blogഈ വിശപ്പിന് മാപ്പ് എന്ന് തലക്കെട്ടിലാണ് സാമൂഹിക പ്രസക്തിയുള്ള മറ്റൊരു വിഷയം ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്. ലണ്ടന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തി പത്രങ്ങള്‍ പരിശോധിക്കുമ്പോളാണ് മാലിന്യം ഭക്ഷണമാക്കി ആദിവാസി ബാലന്‍ എന്ന വാര്‍ത്തയും ചിത്രവും കാണാനിടയായതെന്ന് മോഹന്‍ലാല്‍ കുറിക്കുന്നു. സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്നും നഗരത്തിലേക്കിറങ്ങിയെത്തി നഗരവാസികളുടെ ഉച്ഛിഷ്ടം കഴിക്കുന്ന ബാലന്റെ ചിത്രം തന്റെ മനസ്സ് അസ്വസ്ഥമാക്കിയതായി ലാല്‍ കുറിച്ചു. കാലാപാനി, ഉയരും ഞാന്‍ നാടാകെ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനിടെ ആദിവാസികളോടൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. മനസ്സുകൊണ്ട് വല്ലാത്ത ഒരിഷ്ടം അവരോടുള്ളതുകൊണ്ടാണ് ഇത് കുറിക്കുന്നതെന്നും ലാല്‍ ബ്ലോഗില്‍ പറയുന്നു.

ആദിവാസികളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത പദ്ധതികള്‍, ആശയങ്ങള്‍, വകുപ്പുകള്‍, ഉദ്യോഗസ്ഥന്‍മാര്‍ ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തിനു പിന്നില്‍ മന്ത്രിമാര്‍ മുതല്‍ സാധാരണ പൗരന്‍മാര്‍ വരെയുള്ളവരുടെ ആത്മാര്‍ത്ഥതക്കുറവാണ് കാരണം. നിരവധി പേര്‍ ഭക്ഷണം കിട്ടാനില്ലാതെ അലയുമ്പോള്‍ ഭക്ഷണം പാഴാക്കുന്ന രീതിയെയും ലാല്‍ കുറ്റപ്പെടുത്തുന്നു. ഇത്തരത്തില്‍ ഒരു വാര്‍ത്ത നവമാധ്യമങ്ങള്‍ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചില്ലെന്നും, പരിഹാസങ്ങളും, വ്യക്തിഹത്യകളും, പരദൂഷണങ്ങളും ഷെയര്‍ ചെയ്യാന്‍ മാത്രമാണോ നാം ഇഷ്ടപ്പെടുന്നതെന്നും ലാല്‍ ചോദിക്കുന്നു. മാലിന്യം ഭക്ഷണമാക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രത്തിനുമുന്നില്‍ മനുഷ്യനെന്ന നിലയിലും ഭക്ഷണം ആസ്വദിച്ചുകഴിക്കുന്ന ആളെന്ന നിലയിലും ലജ്ജിക്കുന്നുവെന്നും ഈ മഹാപാപത്തില്‍ നിന്ന് ഒരു ഭാഗം ഞാനും പങ്കിട്ടെടുക്കുന്നുവെന്നും പറഞ്ഞാണ് ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ ബ്ലോഗ് മുഴുവന്‍ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

 

 

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക