വാല്‍നട്ട് ശീലമാക്കൂ, ഹൃദ്രോഗങ്ങളെ അകറ്റൂ

By: web Editor | November 22, 2015

walnutദിവസവും 60 ഗ്രാം വാല്‍നട്ട് കഴിക്കുന്നത് ഹൃദ്രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കുമെന്ന് പഠനം. യുഎസിലെ ലൈഫ് സയന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വാല്‍നട്ട്, കശുവണ്ടി എന്നിവപോലുള്ള മരങ്ങളില്‍ നിന്നും ലഭ്യമാകുന്ന കായ്കള്‍ക്ക് കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ കുറയ്ക്കാന്‍ സാധിക്കുമെന്നും ഇത് ഹൃദയത്തെ സംരക്ഷിച്ച് നിര്‍ത്തുമെന്നും ലൈഫ് സയന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ മേധാവി മൈക്കിള്‍ ഫാല്‍ക്ക് വ്യക്തമാക്കുന്നു. ഇത്തരം കായ്കള്‍ അപൂരിത കൊഴുപ്പിനാലും, പ്രോട്ടീന്‍, ധാതുക്കള്‍ വിറ്റമിന്‍സ് എന്നിവയാലും സമൃദ്ധമാണ്. ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായ ആല്‍ഫ ലൈനോലെനിക്ക് ആസിഡ് അടങ്ങിയിരിക്കുന്ന ഏക ഫലം വാല്‍നട്ടാണെന്നും മൈക്കിള്‍ പറയുന്നു. ദിവസവും രണ്ട് തവണ വാല്‍നട്ട് ഉപയോഗിക്കുന്നത് ഹൃദ്രോഗങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് ഒപ്പം പ്രമേഹരോഗങ്ങളെ നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും വാല്‍നട്ടിന്റെ ഉപയോഗം സഹായിക്കും. വാല്‍നട്ടില്‍ ഫൈബറും സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക