സംസ്ഥാനത്ത് വന്യജീവികള്‍ ചത്തൊടുങ്ങുന്നു; ഈ വര്‍ഷം ചെരിഞ്ഞത് 270 കാട്ടാനകള്‍

By: web Editor | November 24, 2015

elephantമൂന്നാര്‍: സംസ്ഥാനത്തെ വനമേഖലകള്‍ വന്യജീവികളുടെ ശ്മശാന ഭൂമിയാകുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ 270 ആനകളാണ് കേരളത്തിലെ വനങ്ങളില്‍ ചരിഞ്ഞത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മറ്റ്് വന്യജീവികളും ചത്തൊടുങ്ങുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 97 ആനകള്‍ ചരിഞ്ഞു. വാല്‍പ്പാറ, അതിരപ്പള്ളി, വാഴച്ചാല്‍, പൂയംകുറ്റി, ഇടുക്കി, മൂന്നാര്‍ ഭാഗങ്ങളിലായി 125 ഓളം ആനകളുടെ ജഡങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടതില്‍ 60 ശതമാനം ആണ്‍ മൃഗങ്ങളും 40 ശതമാനം പെണ്‍മൃഗങ്ങളുമാണ്.

wild-animalsമലപ്പുറം ജില്ലയില്‍ നിന്നും 32 മൃഗങ്ങളുടെ ജഡങ്ങളും വയനാടന്‍ കാടുകളില്‍ നിന്ന് 78 മൃഗങ്ങളുടെ ജഡങ്ങളും കണ്ടെത്തി. പറമ്പികുളം, പാലക്കാട്, വാളയാര്‍ വനമേഖലകളില്‍ നിന്ന് 35 ജഡങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും, വിഷപദാര്‍ത്ഥങ്ങളും കാടുകളില്‍ വലിച്ചെറിയുന്നതിനൊപ്പം വേട്ടയാടലും, വൈദ്യുതാഘാതവും വന്യജീവികള്‍ കൊല്ലപ്പെടുന്നതിന് കാരണമാകുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാര്‍ച്ചിലാണ് കൂടുതല്‍ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തത്. 2013ല്‍ 35 ഉം, 2012 ല്‍ 47 ഉം വന്യമൃഗങ്ങള്‍ ഇല്ലാതായിട്ടുണ്ട്. 2003 ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ചത്ത മൃഗങ്ങളുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അംഗീകൃത ഫോറന്‍സിക് ലാബുകളിലേക്ക് അയക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതില്‍ ശ്രദ്ധ ചെലുത്താറില്ലെന്നും, അംഗീകൃതമല്ലാത്ത ലാബുകളിലാണ് ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയക്കാറുള്ളതെന്നും വന്യജീവി സംരക്ഷണപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക