പ്രേതബാധ ഒഴിപ്പിക്കാന്‍ കെഎസ്ആര്‍ടിസിയുടെ പൂജ

By: web Editor | November 25, 2015

കാസര്‍കോട്: കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ അര്‍ധരാത്രി നടത്തിയ പൂജ വിവാദമായി. അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ പ്രേതബാധ മൂലമാണെന്ന് ആരോപിച്ചായിരുന്നു പൂജ നടത്തിയത്. ഒക്ടോബര്‍ 22ന് അര്‍ധരാത്രിയായിരുന്നു പൂജ. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും ജീവനക്കാരും ചേര്‍ന്ന് ഇരുപതിനായിരം രൂപ പിരിവെടുത്താണ് പൂജ നടത്തിയത്. ksrtc
ഇപ്പോള്‍ ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നേരത്തെ മുതല്‍ പ്രേതബാധ  ഉണ്ടായിരുന്നുവെന്നാണ് ജോത്സ്യന്മാര്‍ പറഞ്ഞത്. ഇതിനെ ആവാഹിച്ച് തളച്ചില്ലെങ്കില്‍ വന്‍ അപകടമുണ്ടാകുമെന്ന് ചില ജീവനക്കാരോട് ജോത്സ്യന്മാര്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനാക്കാര്‍ പൂജയിലൂടെ പ്രതിവിധി കണ്ടെത്തിയത്.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക