കാര്‍ഷികമേഖലയ്ക്ക് ഭീഷണിയായി രാജ്യത്ത് വരള്‍ച്ച രൂക്ഷം

By: web Editor | November 25, 2015

INDIAന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വരള്‍ച്ച രൂക്ഷമാവുന്നത് രാജ്യത്തെ കാര്‍ഷിക മേഖലയെ തളര്‍ത്തുന്നു. ഒന്‍പതു സംസ്ഥാനങ്ങളാണ് ഈ വര്‍ഷം ഇതുവരെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചത്. സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതിനൊപ്പം ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയരാനും ഇതു വഴിയൊരുക്കും.
തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ ഈ വര്‍ഷം പതിനാലു ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടു ശതമാനമായിരുന്നു മഴക്കുറവ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വരള്‍ച്ച രൂക്ഷമായതോടെ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുകയാണ് രാജ്യത്തെ കാര്‍ഷിക മേഖല. ഒന്‍പതു സംസ്ഥാനങ്ങളിലായി 302 ജില്ലകളാണ് ഇതുവരെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുള്ളത്. കര്‍ണാടക, ഒഡിഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്ര, തെലങ്കാന എന്നിവയാണ് വരള്‍ച്ച രൂക്ഷമായ സംസ്ഥാനങ്ങള്‍. മഴ കുറഞ്ഞതോടെ ശീതകാല വിളകള്‍ കൃഷിയിറക്കുന്നതില്‍ പതിനെട്ടു ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നാണ് കൃഷിമന്ത്രാലയത്തിന്റെ കണക്കുകള്‍. ഗോതമ്പ് 28 ശതമാനവും പയറു വര്‍ഗങ്ങള്‍ 9 ശതമാനവും എണ്ണക്കുരുക്കള്‍ പന്ത്രണ്ട് ശതമാനവും കുറവാണ് ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ ഇഴഞ്ഞുനീങ്ങുന്ന കാര്‍ഷിക വളര്‍ച്ച നെഗറ്റീവിലേക്കു നീങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ മൊത്തം വളര്‍ച്ചാ നിരക്കിനെയും ഇതു ബാധിക്കും. ഉപഭോക്തൃ ഇനങ്ങളുടെയും വാഹനങ്ങളുടെയും വില്‍പ്പനയിലുണ്ടായ ഇടിവ് ഗ്രാമീണ സമ്പദ് വ്യവസ്ഥ തളരുന്നതിന്റെ സൂചകങ്ങളാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക