രാജ്യം വിടില്ലെന്ന് ആമിര്‍ ഖാന്‍

By: web Editor | November 25, 2015

aamirമുംബൈ: താനും ഭാര്യയും ഇന്ത്യ വിടില്ലെന്ന് ആമിര്‍ ഖാന്‍ വ്യക്തമാക്കി. പ്രസ്താവന പുറത്തിറക്കിയാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. താനും ഭാര്യയും ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആമിര്‍ അറിയിച്ചു. ഇന്ത്യക്കാരനായതിനാല്‍ അഭിമാനിക്കുന്നുവെന്നും, പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ആമിര്‍ അറിയിച്ചു.

തന്റെ അഭിമുഖം പൂര്‍ണ്ണമായി കാണാതെയാണ് ആളുകള്‍ എതിര്‍ക്കുന്നത്. ഇന്ത്യ എന്റെ രാജ്യമാണ്, രാജ്യത്തെ സ്‌നേഹിക്കുന്നതായും ഇവിടെ ജനിക്കാനായതിനാല്‍ ഭാഗ്യവാനാണെന്നും ആമിര്‍ വ്യക്തമാക്കി. തന്നെ രാജ്യവിരുദ്ധനെന്നു വിളിക്കുന്നവരോട, തന്റെ ദേശസ്‌നേഹം തെളിയിക്കാന്‍ ആരുടെയും അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്നും ഖാന്‍ വ്യക്തമാക്കി. തന്റെ അഭിപ്രായത്തിനെതിരെ ഉയരുന്ന മോശം വാക്കുകള്‍ അതിനെ സാധൂകരിക്കുന്നതാണെന്നും ഖാന്‍ ചൂണ്ടിക്കാട്ടി. തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും രാജ്യത്തിന്റെ വൈവിധ്യവും ഏകതാബോധവും സംരക്ഷിക്കണമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ അസഹിഷ്ണുതയെത്തുടര്‍ന്ന് ഭാര്യ കിരണ്‍ റാവു രാജ്യം വിടാമെന്ന പറഞ്ഞതായുള്ള ആമിറിന്റെ പ്രസ്താവന വിവിധ തരത്തിലുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു.

First let me state categorically that neither I, nor my wife Kiran, have any intention of leaving the country. We never…

Posted by Aamir Khan on Wednesday, November 25, 2015

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക