ഹോട്ടലുകളിലെ ഭക്ഷ്യവില നിയന്ത്രിക്കുന്നു

By: web Editor | November 25, 2015

HOTELതിരുവനന്തപുരം: ഹോട്ടലിലെ ഭക്ഷ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഭക്ഷ്യവകുപ്പ് അവതരിപ്പിച്ച ബില്ലാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നവംബര്‍ 30ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.

ഹോട്ടലുകളുടെ നിലവാരത്തിന് അനുസരിച്ച് പല ഗ്രേഡുകളായി തിരിക്കും, ഇതിന്റെ അടിസ്ഥാനത്തിലാകും വില നിശ്ചയിക്കുക. വിലനിയന്ത്രണത്തിനുള്ള അധികാരം സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിയ്ക്കായിരിക്കും. സാധന വില ക്രമാതീതമായി ഉയരുമ്പോള്‍ മാത്രമാകും വില വര്‍ധിപ്പിക്കുക. പിന്നീട് ഇത് കുറയ്ക്കാനും സമിതിയ്ക്ക് അധികാരമുണ്ടാകും. ഹോട്ടലുകള്‍ ഭക്ഷണവില ക്രമാതീതമായി ഉയര്‍ത്തുന്നുവെന്ന പരാതിയിലാണ് സര്‍ക്കാര്‍ പുതിയ ബില്ലിനെക്കുറിച്ച് ആലോചിക്കുന്നത്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക