തലകൊണ്ടിടിച്ചു വാര്‍ത്തയായി ജൂനിയര്‍ സിദാന്‍

By: web Editor | December 2, 2015

lucaമാഡ്രിഡ്: ഫ്രഞ്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം സിനെദിന്‍ സിദാനു പിന്നാലെ മകനും എതിര്‍താരത്തെ തലകൊണ്ടിടിച്ചതിന് ചുവപ്പുകാര്‍ഡ്. എതിര്‍താരത്തിനെ തലകൊണ്ടിടിച്ചതിന് ലൂക്കാ സിദാനും പുറത്ത് പോകേണ്ടിവന്നു. 10 വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്റെ പാത പിന്തുടര്‍ന്ന് എതിര്‍താരത്തെ തലകൊണ്ടിടിച്ചത്. റയല്‍ മാഡ്രിഡിന്റെ ജൂനിയര്‍ ടീമംഗമായ സിദാന്റെ രണ്ടാമത്തെ മകന്‍ ലൂക്കാ സിദാനെന്ന 16 കാരനാണ് എതിര്‍ താരത്തെ തലകൊണ്ടിടിച്ചതിന് കഴിഞ്ഞ ദിവസം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തു പോയത്.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തില്‍ 4-2 ന് പിന്നില്‍ നില്‍ക്കുമ്പോഴുണ്ടായ തര്‍ക്കമാണ് കൊച്ചു സിദാനെ പ്രകോപിപ്പിച്ചത്. സിദാന്റെ തലക്കിടിയോളം വരില്ലെങ്കിലും എതിരാളിയെ നേരിടുന്നതില്‍ താനും ഒട്ടും മോശമല്ലെന്നാണ് ലൂക്ക സിദാന്‍ തെളിയിക്കുന്നത്. സിദാന്റെ നാലു മക്കളും അച്ഛന്റെ പാത പിന്തുടര്‍ന്ന് പന്തുതട്ടുന്നുണ്ട്.

zidane

ഫുട്‌ബോള്‍കളിക്കിടെയിലെ ദുരന്ത നിമിഷങ്ങളിലൊന്നായാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ആരാധകര്‍ സിദാന്റെ തലകൊണ്ടുള്ള ഇടിയെ കാണുന്നത്. 2006 ല്‍ ഫ്രഞ്ച് പടയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ ഏറക്കുറെ ഒറ്റയ്ക്ക് കപ്പിനും ചുണ്ടിനുമിടയില്‍ എത്തിച്ച സിദാന്‍ കലാശകളിക്കിടെ ഇതുമൂലം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നു . ഇറ്റാലിയന്‍ പ്രതിരോധകോട്ട കെട്ടിയ മാര്‍ക്കോ മറ്റരാസിയേയാണ് സിദാന്‍ തലകൊണ്ട് അന്ന് ഇടിച്ചിട്ടത്. പിന്നീട് ഷൂട്ടൗട്ടിലേക്ക് നീണ്ട് കലാശക്കളിയില്‍ സിദാനുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ ഫ്രഞ്ച് ദുരന്തം ഉണ്ടാകില്ലായിരുന്നെന്ന് ഇന്നും കാല്‍പന്തുലോകം വിശ്വസിക്കുന്നു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക