ബാറ്റ്മാനും സൂപ്പര്‍മാനും തമ്മിലൊരു സൂപ്പര്‍യുദ്ധം

By: web Editor | December 3, 2015

ഹോളിവുഡ് സൂപ്പര്‍ഹീറോകളായ ബാറ്റ്മാനും സൂപ്പര്‍മാനും ഒരുമിക്കുന്നു. സാക്ക് സ്‌നൈഡര്‍ സംവിധാനം ചെയ്യുന്ന ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍: ഡോണ്‍ ഓഫ് ജസ്റ്റിസ് എന്ന ചിത്രത്തിലാണ് ഈ അപൂര്‍വ്വ സംഗമം. ഇവര്‍ ഒരുമിക്കുന്ന ആദ്യ ലൈവ് ആക്ഷന്‍ ചിത്രമാണ് ഡോണ്‍ ഓഫ് ജസ്റ്റിസ്.

batsupസൂപ്പഹീറോ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിരുന്നൊരുക്കി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹെന്റി കാവില്‍ വീണ്ടും സൂപ്പര്‍മാനായി എത്തുമ്പോള്‍ ബെന്‍ അഫ്‌ലേക്ക് ആദ്യമായി ബാറ്റ് മാന്റെ സ്യൂട്ടിടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2013ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ ചിത്രം മാന്‍ ഓഫ് സ്റ്റീലിന്റെ തുടര്‍ച്ചയായാണ് ഈ ചിത്രം ഇറങ്ങുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സും ഡിസി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന്് പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം അടുത്തവര്‍ഷം മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തും.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക