വെള്ളത്തില്‍ മുങ്ങി അപഹാസ്യമാകുന്ന അവതരണം

By: web Editor | December 3, 2015

flood-channelനൂറ്റാണ്ടിനിടെ നഗരം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് ചെന്നൈ നഗരം അഭിമുഖീകരിക്കുന്നത്. ഇതിനെ സഹതാപത്തോടെയും കാരുണ്യത്തോടെയുമാണ് രാജ്യം നേരിട്ടത്. രാജ്യത്തെമ്പാടു നിന്നും നിരവധി സഹായഹസ്തങ്ങളാണ് ചെന്നൈയ്ക്ക് നേരെ നീങ്ങിയത്. ചെന്നൈയിലെ അവസ്ഥ തുറന്നു കാട്ടുന്നതിന് ദേശിയമാധ്യമങ്ങള്‍ ശ്രദ്ധ നല്‍കി. എന്നാല്‍ ഇതിനിടയില്‍ ചില വേറിട്ട കാഴ്ചകളും കാണാനായി. ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തേസ് ന്യൂസ് ചാനലിന്റെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാര്‍ത്ത അവതരണമായിരുന്നു സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായത്. സ്റ്റുഡിയോയില്‍  നിന്ന് വാര്‍ത്ത വായിക്കുന്ന അവതാരിക വാര്‍ത്തയ്‌ക്കൊപ്പം വെള്ളത്തിനടിയിലാകുന്ന ഗ്രാഫിക്‌സാണ് ഇതിനു കാരണമാക്കിയത്. നിലവാരം കുറഞ്ഞ ഈ സ്‌പെഷ്യല്‍ ഇഫ്ക്ട് പ്രയോഗം വാര്‍ത്തയെ നിസ്സാരവല്‍ക്കരിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 200ല്‍ അധികം പേര്‍ മരിക്കാനിടയാക്കിയ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന ഒരു ദുരന്തത്തെ ഇത്തരത്തില്‍ വാര്‍ത്തയാക്കിയതില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Topics:

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക