പ്ലൂട്ടോയുടെ കൂടുതല്‍ ഉപരിതല ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

By: web Editor | December 7, 2015

കുള്ളന്‍ ഗ്രഹമായ പ്ലൂട്ടോയുടെ  കൂടുതല്‍ ഉപരിതല ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. പ്ലൂട്ടോ പര്യവേഷണവാഹനമായ ന്യൂ ഹൊറൈസണ്‍സാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്ലൂട്ടോയുടെ സമീപത്ത് നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങളാണിവ.

nasa 5

പ്ലൂട്ടോയുടെ ഉപരിതലത്തിലേക്ക് തുറക്കുന്ന ഹൈ റസല്യൂഷന്‍ ജാലകമെന്നാണ് പുതിയ ചിത്രങ്ങളെ ന്യൂ ഹൊറൈസന്റെ പിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അലന്‍ സ്‌റ്റേന്‍ വിശേഷിപ്പിക്കുന്നത്.

pluto-1

മറ്റ് ഗ്രഹങ്ങളില്‍ നിന്ന് ഇത്രയധികം തെളിമയുള്ള ചിത്രങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 77 മുതല്‍ 85 മീറ്റര്‍ വരെ പിക്‌സല്‍ റേറ്റുള്ള ചിത്രങ്ങള്‍ 80 കിലോമീറ്റര്‍ വിസ്തൃതിയിലുള്ളതാണ്.

 

മഞ്ഞുകൂനകള്‍ നിറഞ്ഞ ഉപരിതല ദൃശ്യങ്ങളുടെ മനോഹരമായ കാഴ്ച്ചകളാണ് വെള്ളിയാഴ്ച്ച ന്യൂ ഹൊറൈസണ്‍സില്‍ നിന്ന് ലഭിച്ചതെന്ന് നാസ വ്യക്തമാക്കി. പ്ലൂട്ടോയുടെ ഉപരിതലദൃശ്യങ്ങള്‍ മുമ്പും ന്യൂ ഹൊെറൈസണ്‍സ് അയച്ചിരുന്നു.

pluto-3കഴിഞ്ഞ ജൂലൈ പതിനാലിന് പ്ലൂട്ടോയ്ക്ക് ഏറ്റവും അടുത്തായി പറന്ന ന്യൂ ഹൊറൈസണണ്‍സ് അയച്ച ചിത്രങ്ങള്‍ നാസ ശാസ്ത്രജ്ഞരെ വിസ്മയിപ്പിച്ചിരുന്നു.

150715153321-pluto-methane-exlarge-169

പര്‍വ്വതകെട്ടുകളും മഞ്ഞുമലകളും നിറഞ്ഞ താരതമ്യം ചെയ്യാനാകാത്ത ഉപരിതലത്തിന്റെ കാഴ്ച്ചയായിരുന്നു ആ ചിത്രങ്ങള്‍ സമ്മാനിച്ചത്.ഗവേഷകരുടെ കണക്കുകൂട്ടലുകള്‍ക്കും നിഗമനങ്ങള്‍ക്കും അപ്പുറമാണ് പ്ലൂട്ടോയെന്ന് അന്ന് നാസ അന്ന് വ്യക്തമാക്കിയിരുന്നു.

nasa 112006ല്‍ വിക്ഷേപിച്ച ന്യൂ ഹൊറൈസന്‍സ് ഒമ്പതര വര്‍ഷം കൊണ്ടാണ് പ്ലൂട്ടോയ്ക്ക് സമീപമെത്തിയത്. നവഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗ്രഹമാണ് പ്ലൂട്ടോ.

Topics:  

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക