എച്ച് വണ്‍ ബി വിസയുടെ എണ്ണം വെട്ടികുറയ്ക്കാന്‍ അമേരിക്ക

By: web Editor | December 10, 2015

h-1bന്യൂയോര്‍ക്ക്: എച്ച് വണ്‍ ബി വിസയുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന പുതിയ നിയമം കൊണ്ട് വരാന്‍ അമേരിക്ക ഒരുങ്ങുന്നു. അമേരിക്കയിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ നിയമം പാസാക്കുന്നത്. എച്ച് വണ്‍ ബി വിസയുടെ എണ്ണം നിലവിലെ 85,000 ത്തില്‍ നിന്ന് 15,000 മായി വെട്ടിക്കുറയ്ക്കാന്‍ രണ്ടാമതൊരു നിയമം കൂടി അവതരിപ്പിക്കുകയാണ് സെനറ്റിന്റെ ലക്ഷ്യം. ഉയര്‍ന്ന വരുമാനക്കാര്‍ക്ക് ആദ്യം വിസ നല്‍കുന്ന രീതിയായിരിക്കും പരിഗണിക്കുക. പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യമുള്ളവരെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് സെനറ്റിന്റെ പ്രതീക്ഷ. നേരത്തേ കമ്പനികള്‍ പകുതിയിലധികം ജോലിക്കാരെയും എച്ച് വണ്‍ ബി വിസയിലൂടെ റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനായി സെനറ്റ് ബില്‍ അവതരിപ്പിച്ചിരുന്നു. 2014 ല്‍ 70 ശതമാനം എച്ച് വണ്‍ ബി വിസയും ഇന്ത്യക്കാര്‍ക്കാണ് അനുവദിച്ചത്. പ്രദേശവാസികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും 3,00000 ത്തിലധികം തൊഴിലവസരങ്ങളാണ് ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്നത്. നികുതി അടയ്ക്കുന്നതിലും ഇന്ത്യന്‍ കമ്പനികള്‍ മുന്നിലാണ്. വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം വരുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ ബിസിനസ്സില്‍ മാറ്റം വരുത്താന്‍ തയ്യാറാകുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. പ്രതികൂല സാഹചര്യം മുന്നില്‍ക്കണ്ട് ജൂനിയര്‍ തലത്തിലുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന പ്രവണതയാണ് കമ്പനികള്‍ ഇപ്പോള്‍ പിന്തുടരുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Topics:

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക