കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യ പ്രവിശ്യകളുമല്ല;പിണറായി

By: web Editor | December 10, 2015

pinarayiകൊച്ചി: കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ലെന്ന് പിണറായി വിജയന്‍. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സര്‍ക്കാരിന് കൂടിക്കാഴ്ച്ചയ്ക്ക്് സമയം അനുവദിക്കാത്തതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിണറായി വിജയന്‍. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദി മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരോട്് സന്ദര്‍ശനത്തിന് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയല്‍ എത്താന്‍ പറഞ്ഞത് അപമാനകരമെന്ന് പിണറായി വിജയന്‍ പറഞ്ഞു. വരുന്ന തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. എന്നാല്‍ മറ്റ് പാരിപാടികള്‍ക്കെല്ലാം സമയം നീക്കിവച്ചിരിക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി സംസാരിക്കാന്‍ സമയം അനുവദിക്കാനാണ് പ്രയാസമെന്നും പിണറായി കുറ്റപ്പെടുത്തുന്നു. തന്റെ ഫെയ്‌സ്ബുക്കില്‍ക്കുറിച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പിണറായി രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. മോദിയുടെ നടപടയില്‍ പ്രതികരിക്കാത്തതിന് ഉമ്മന്‍ചാണ്ടിയേയും പിണറായി രൂക്ഷമായി വമിര്‍ശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ഇത്തരത്തില്‍ അവഹേളിച്ചിട്ടും ഉമ്മന്‍ചാണ്ടി പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് പിണറായി പറയുന്നു. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടതെന്നും പിണറായി അഭിപ്രായപ്പെട്ടു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ കാണണമെങ്കി…

Posted by Pinarayi Vijayan on Thursday, December 10, 2015

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക