സൗദിയുടെ ചരിത്രത്തില്‍ ഇടം പിടിച്ച് സല്‍മ

By: web Editor | December 13, 2015

റിയാദ്: സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി മുനിസിപ്പല്‍ ഭരണ രംഗത്തേക്ക് ഒരു വനിതയെത്തുന്നു. സല്‍മ ബിന്ദ് ഹിസാബ് അല്‍ ഒതെയ്ബിയാണ് ആദ്യ വനിതാ കൗണ്‍സിലറായി വിജയിച്ച്് ചരിത്രം രചിച്ചത്. വിശുദ്ധ നഗരമായ മക്കയിലെ മദ്രക്കാ കൗണ്‍സിലിലേക്കാണ് സല്‍മ തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് പുരുഷ സ്ഥാനാര്‍ഥികളും രണ്ട് വനിതാ സ്ഥാനാര്‍ഥികളുമാണ് സെല്‍മയ്‌ക്കെതിരേ മത്സരിച്ചത്.saudi-arabia-election

നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് സല്‍മ സൗദിയുടെ ഭരണരംഗത്തേക്കെത്തിയത്. വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പുരുഷ സ്ഥാനാര്‍ത്ഥികളെപ്പോലെ വോട്ട് ചോദിക്കാന്‍ സാധ്യമല്ല. ഇത്തരം വിലക്കുകളെ മറികടന്നാണ് സല്‍മയുടെ വിജയം. സൗദിയില്‍ ജനങ്ങള്‍ക്കു വോട്ട് ചെയ്യാവുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന ഏക പൊതുസ്ഥാപനമാണു മുനിസിപ്പാലിറ്റി. ഇത്തവണ വനിതകള്‍ക്കും വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും സര്‍ക്കാര്‍ നല്‍കുകയായിരുന്നു. 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കായി ആറായിരത്തോളം പുരുഷന്മാരും 978 സ്ത്രീകളും മത്സരിച്ചു. വനിതകളില്‍ സല്‍മയ്ക്കു മാത്രമാണു വിജയിക്കാനായത്. തെരഞ്ഞെടുപ്പില്‍ 130,000 വനിതകള്‍ മാത്രമാണു വോട്ടവകാശം വിനയോഗിച്ചത്. എന്നാല്‍ 1.35 ദശലക്ഷം പുരുഷന്‍മാര്‍ വോട്ടുചെയ്തു.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക