പോളണ്ടില്‍ നിന്നെത്തിയ ആരാധകന്റെ മനം കവര്‍ന്ന് ലാല്‍

By: web Editor | December 15, 2015

മലയാളസിനിമയും പോളണ്ടുമായി എന്താണ് ബന്ധം. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് ‘സന്ദേശത്തില്‍’ ശ്രീനിവാസന്റെ കഥാപാത്രം പറയുന്നുണ്ട് എന്നാല്‍ അതു മാത്രമല്ല. മലയാള സിനിമയെ നെഞ്ചോട് ചേര്‍ത്ത് ആരാധിക്കുന്ന ഒരാള്‍ അവിടെയുണ്ട്. പേര് ബാര്‍തോസ് സാര്‍നോട്ട. മോഹന്‍ലാലും മമ്മൂട്ടിയുമാണ് അദ്ദേഹത്തെ മലയാളസിനിമയോട് അടുപ്പിച്ചത്. വിക്കിപ്പീഡിയയയില്‍ മലയാള ചിത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യന്‍ ചലച്ചിത്രങ്ങളെക്കുറിച്ചും നിരവധി കുറിപ്പുകളാണ് ബാര്‍തോസ് സാര്‍നോട്ട എഴുതിയിട്ടുള്ളത്. വിക്കിസ്ഥാപനങ്ങളുടെ കൂട്ടായ്മയായ വിക്കിമീഡിയയിലാണ് 2006 മുതല്‍ സാര്‍നോട്ടയുടെ ജോലി.

bartozs
മലയാളസിനിമയോടുള്ള ആരാധന മൂത്ത് സൂപ്പര്‍താരങ്ങളെ നേരിട്ടുകാണാനാണ് ബാര്‍തോസ് ഡിസംബര്‍ അഞ്ചിന് കേരളത്തില്‍ എത്തിയത്. കേരളത്തിലെത്തിയ ബാര്‍ത്തോസിന് മോഹന്‍ലാലിനെ കാണാന്‍ ഇന്ന് അവസരം ലഭിച്ചു. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജാണ് ഈ സ്വപ്‌നനിമിഷത്തിന് സാക്ഷ്യം വഹിച്ചത്. ഇവിടെ നടന്ന ചടങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടി്. വീല്‍ച്ചെയറിലെത്തിയ ബാര്‍ത്തോസിനു മുന്നില്‍ മുട്ടുകുത്തിയിരുന്ന ലാല്‍ കുശലാന്വേഷണം നടത്തി.

bartozs1മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകനായാണ് ബാര്‍തോസ് സ്വയം വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയെക്കുറിച്ച് സ്വന്തം നാട്ടില്‍ പ്രചരിപ്പിക്കുക എന്നതാണ് ബാര്‍തോസ് സ്വന്തം ജീവിത ലക്ഷ്യമായി കണക്കാക്കുന്നത്. വിക്കിപീഡിയയില്‍ എംജിആറിന്റെ ജീവചരിത്രം വായിക്കിനിടയായതാണ് ബാര്‍തോസിനെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്തെ അറിയാനിടയാക്കിയത്. മോഹന്‍ലാല്‍ എംജിആറായി എത്തിയ ഇരുവറിലൂടെയാണ് ബാര്‍തോസ് മലയാളസിനിമയിലേക്കെത്തുന്നത്. പിന്നീട് ബാര്‍തോസ് നിരവധി മലയാളച്ചിത്രങ്ങള്‍ കാണാനും അവയെക്കുറിച്ച് വായിക്കുവാനും ആരംഭിച്ചു. ഒരേസമയം പോളിഷ് ഭാഷയിലും ഇംഗ്ലീഷിലും ബാര്‍തോസ് ദക്ഷിണേന്ത്യന്‍ ചിത്രങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക