കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന് പുതുക്കാം

By: web Editor | December 20, 2015

റിയാദ്: കാലാവധി കഴിഞ്ഞ വിസ നാട്ടിലിരുന്ന് പുതുക്കാന്‍ അവസരമൊരുക്കി സൗദി അറേബ്യ. റീ എന്‍ഡ്രി വിസ നാട്ടിലിരുന്ന് പുതുക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ സൗദി വിദേശ കാര്യമന്ത്രാലയമാണ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ വിദേശ ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും അവരുടെ റീഎന്‍ട്രി വിസ അതത് രാജ്യത്തെ സൗദി എംബസികളിലെ കോണ്‍സുലാര്‍ സേവന കേന്ദ്രം വഴി പുതുക്കാമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശം.re-entry-visa

ഏഴുമാസത്തിലധികം നാട്ടില്‍ ചെലവഴിക്കാത്ത ജോലിക്കും ഒരു വര്‍ഷക്കാലം നാട്ടില്‍ ചെലവഴിച്ച ആശ്രിതര്‍ക്കുമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക.വിസ പുതുക്കുമ്പോള്‍ സൗദി വിദേശമന്ത്രാലയം, ചേംബര്‍ കൗണ്‍സില്‍ എന്നിവ സാക്ഷ്യപ്പെടുത്തിയ അവരവരുടെ സ്ഥാപനങ്ങളുടെ കത്തും റസിഡന്റ് പെര്‍മിറ്റിന്റെ പകര്‍പ്പും ഹാജരാക്കണം.അതോടൊപ്പം സ്‌പോണ്‍സറുടെ വിശദാംശങ്ങളും സൂചിപ്പിക്കണം.

പഠനത്തിനും മറ്റു അത്യാവശ്യങ്ങള്‍ക്കുമായി സ്വദേശങ്ങളില്‍ പോകേണ്ടിവരുന്ന ആശ്രിതര്‍ക്ക് നിശ്ചിതസമയത്തിനകം തിരിച്ചുവരാനാകാതെ വിസ റദ്ദാകുന്ന സാഹചര്യമുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയാണ് പുതിയ നിര്‍ദേശത്തിന്റെ ലക്ഷ്യം.

Related News

Inside TV New

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടിവി ന്യൂ ചാനലിന്റെ അഭിപ്രായം ആവണമെന്നില്ല

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക